സ്വന്തം ലേഖകൻ
അന്തിയൂർക്കോണം: അന്തിയൂർക്കോണം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു. ലോക്കൽ മാനേജർ ഫാ.ജോസഫ് രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗം നെയ്യാറ്റിൻകര രൂപത മെത്രാൻ റൈറ്റ്. റവ. ഡോ. സെൽവരാജൻ ഡി. ഉത്ഘാടനം ചെയ്തു.
യോഗത്തിൽ നെയ്യാറ്റിൻകര രൂപത കോർപ്പറേറ്റ് മാനേജർ മോൺ.ഡോ.ജോണി കെ. ലോറൻസ് സ്വാഗതവും ഹെഡ്മിസ്ട്രസ് റോസ്മേരി റ്റി. നന്ദിയും ആശംസിച്ചു.
രൂപത കോർപ്പറേറ്റ് അസിസ്റ്റന്റ് മാനേജർ ഫാ.രാജേഷ് കുറിച്ചിയിൽ, പനയങ്കോട് വാർഡ് മെമ്പർ കിരൺകുമാർ എന്നിവർ സന്നിഹിതരായിരുന്നു.




