ഷീജ രാജ്
പേയാട്: പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ പിതൃദിനം ആചരിച്ചു. ജൂൺ 21 ഞായറാഴ്ച നടന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. രാജു ക്രിസ്തുദാസ് മുഖ്യകാർമികനായി. എല്ലാ പിതാക്കന്മാരെയും പരിശുദ്ധ ദിവ്യബലിയിൽ സമർപ്പിച്ചു പ്രാർത്ഥിച്ചു.
പിതാവിനോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും സൂചകമായി മക്കൾ തങ്ങളുടെ പിതാക്കന്മാർക്ക് സന്ദേശങ്ങൾ എഴുതിയ കാർഡുകൾ അൽത്താരയിൽ സമർപ്പിക്കുകയും ദിവ്യബലിക്കു ശേഷം പിതാക്കന്മാർക്ക് കൈമാറുകയും ചെയ്തു. കുടുംബ പ്രേക്ഷിതത്വ ശുശ്രൂഷ സമിതി അംഗങ്ങൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.



