Word of God

ആണ്ടുവട്ടം ഇരുപത്തിരണ്ടാം വാരം തിങ്കൾ വചനവായന

ഓഗസ്റ്റ് 31 തിങ്കൾ

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(ക്രൂശിതനായ യേശുക്രിസ്തുവിനെ ഞാൻ നിങ്ങളെ അറിയിക്കുന്നു)

സഹോദരരേ, ഞാൻ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ ദൈവത്തെപ്പറ്റി സാക്ഷ്യപ്പെടുത്തിയത് വാഗ്വിലാസത്താലോ വിജ്ഞാനത്താലോ അല്ല. നിങ്ങളുടെയിടയിലായിരുന്നപ്പോൾ യേശുക്രിസ്തു‌വിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു ഞാൻ തീരുമാനിച്ചു. നിങ്ങളുടെ മുമ്പിൽ ഞാൻ ദുർബലനും ഭയചകിതനുമായിരുന്നു. എന്റെ വചനവും പ്രസംഗവും വിജ്‌ഞാനംകൊണ്ട് വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത, ആത്‌മാവിന്റെയും ശക്തിയുടെയും വെളിപ്പെടുത്തലായിരുന്നു. നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്‌ഥാനം മാനുഷികവിജ്‌ഞാനമാകാതെ, ദൈവശക്തിയാകാനായിരുന്നു അത്.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

കർത്താവേ, അങ്ങയുടെ നിയമത്തെ ഞാൻ എത്രയധികം സ്നേഹിക്കുന്നു!

കർത്താവേ, അങ്ങയുടെ നിയമത്തെ ഞാൻ എത്രയധികം സ്നേഹിക്കുന്നു! അതിനെപ്പറ്റിയാണു ദിവസം മുഴുവനും ഞാൻ ധ്യാനിക്കുന്നത്. അങ്ങയുടെ കല്‌പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ജ്‌ഞാനിയാക്കുന്നു, എന്തെന്നാൽ, അവ എപ്പോഴും എന്നോടൊത്തുണ്ട്.

കർത്താവേ, അങ്ങയുടെ നിയമത്തെ ഞാൻ എത്രയധികം സ്നേഹിക്കുന്നു!

എന്റെ എല്ലാ ഗുരുക്കൻമാരെയുംകാൾ എനിക്ക് അറിവുണ്ട്, എന്തെന്നാൽ, അങ്ങയുടെ കല്‌പനകളെപ്പറ്റി ഞാൻ ധ്യാനിക്കുന്നു. വൃദ്‌ധരെക്കാൾ എനിക്ക് അറിവുണ്ട്, എന്തെന്നാൽ, അങ്ങയുടെ പ്രമാണങ്ങൾ ഞാൻ പാലിക്കുന്നു.

കർത്താവേ, അങ്ങയുടെ നിയമത്തെ ഞാൻ എത്രയധികം സ്നേഹിക്കുന്നു!

അങ്ങയുടെ വചനം പാലിക്കാൻവേണ്ടി ഞാൻ സകല ദുർമാർഗങ്ങളിലും നിന്ന് എന്റെ പാദങ്ങൾ പിൻവലിക്കുന്നു. അവിടന്ന് എന്നെ പഠിപ്പിച്ചതുകൊണ്ട് ഞാൻ അങ്ങയുടെ കല്പന കളിൽനിന്നു വ്യതിചലിച്ചില്ല.

കർത്താവേ, അങ്ങയുടെ നിയമത്തെ ഞാൻ എത്രയധികം സ്നേഹിക്കുന്നു!

അല്ലേലൂയാ!

അല്ലേലൂയാ! (Cf. ലൂക്കാ 4:18). കർത്താവിന്റെ ആത്മാവ് എൻ്റെ മേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ദരിദ്രരെ സുവിശേഷം അറിയിക്കാൻ എന്നെ അയച്ചിരിക്കുന്നു; ഒരു പ്രവാചകനും സ്വന്തം നാട്ടിൽ സ്വീകരിക്കപ്പെടുന്നില്ല)

അക്കാലത്ത്, യേശു താൻ വളർന്ന സ്‌ഥലമായ നസറത്തിൽ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവൻ അവരുടെ സിനഗോഗിൽ പ്രവേശിച്ച് വായിക്കാൻ എഴുന്നേറ്റുനിന്നു. ഏശയ്യാ പ്രവാചകന്റെ പുസ്‌തകം അവനു നല്‌കപ്പെട്ടു. പുസ്തകം തുറന്നപ്പോൾ ഇപ്രകാരം എഴുതിയിരിക്കുന്നത് അവൻ കണ്ടു കർത്താവിന്റെ ആത്‌മാവ് എന്റെ മേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്‌ധിതർക്കു മോചനവും അന്‌ധർക്കു കാഴ്‌യും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും കർത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാൻ അവിടന്ന് എന്നെ അയച്ചിരിക്കുന്നു. പുസ്തകം അടച്ച് ശുശ്രൂഷകനെ ഏല്‌പിച്ചശേഷം അവൻ ഇരുന്നു. സിനഗോഗിൽ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. അവൻ അവരോടു പറയാൻ തുടങ്ങി. നിങ്ങൾ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു. എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവിൽനിന്നു പുറപ്പെട്ട കൃപാവചസ്‌സു കേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. ഇവൻ ജോസഫിന്റെ മകനല്ലേ എന്ന് അവർ ചോദിച്ചു. അവൻ അവരോടു പറഞ്ഞു: വൈദ്യാ, നിന്നത്തന്നെ സുഖപ്പെടുത്തുക എന്ന ചൊല്ല് ഉദ്ധരിച്ചുകൊണ്ട്തീർച്ചയായും നിങ്ങൾ എന്നോട്, കഫർണാമിൽ നീചെയ്ത അദ്ഭുതങ്ങൾ ഇവിടെ നിൻ്റെ സ്വന്തം സ്‌ഥലത്തും ചെയ്യുക എന്നു പറയും. എന്നാൽ, സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഒരു പ്രവാചകനും സ്വന്തം നാട്ടിൽ സ്വീകരിക്കപ്പെടുന്നില്ല. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഏലിയാപ്രവാചകന്റെ കാലത്ത് ഇസ്രായേലിൽ അനേകം വിധവകളുണ്ടായിരുന്നു. അന്ന് മൂന്നു വർഷവും ആറു മാസവും ആകാശം അടയ്ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്‌ഷമായ ക്‌ഷാമം ഉണ്ടാവുകയും ചെയ് തു. എന്നാൽ, സീദോനിൽ സറെപ്‌തായിലെ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാരുടെ അടുക്കലേക്കും ഏലിയാ അയയ് ക്കപ്പെട്ടില്ല. ഏലീശാ പ്രവാചകൻ്റെ കാലത്ത് ഇസ്രായേലിൽ അനേകം കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. എന്നാൽ, അവരിൽ സിറിയാക്കാരനായ നാമാൻ അല്ലാതെ മറ്റാരും സുഖമാക്കപ്പെട്ടില്ല. ഇതു കേട്ടപ്പോൾ സിനഗോഗിൽ ഉണ്ടായിരുന്ന എല്ലാവരും കോപാകുലരായി. അവർ അവനെ പട്ടണത്തിൽനിന്നു പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്‌ഥിതിചെയ്യുന്ന മലയുടെ ശൃംഗത്തിൽനിന്നു താഴേക്കു തള്ളിയിടാനായികൊണ്ടുപോവുകയും ചെയ്തു. എന്നാൽ, അവൻ അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടുപോയി.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.