Diocese

ഫാ. അദെയോദാത്തൂസ് OCDയുടെ 58-ാമത് ഓർമ്മ തിരുനാൾ- വിശ്വാസദീപ പ്രയാണത്തിന് തുടക്കമായി

വിജയനാഥ്

തിരുവനന്തപുരം: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ പ്രഥമ ദൈവദാസനും മുതിയാവിള ഇടവകയുടെ മുൻ വികാരിയുമായ ഫാ. അദെയോദാത്തൂസ് OCDയുടെ 58-ാമത് ഓർമ്മ തിരുനാളിനോടനുബന്ധിച്ചുള്ള വിശ്വാസദീപ പ്രയാണത്തിന് തുടക്കമായി. ഒക്ടോബർ 04 ഞായറാഴ്ച തിരുവനന്തപുരം കാർമ്മൽഹിൽ ആശ്രമത്തിൽ രാവിലെ 6.30ന് വിശുദ്ധ കുർബാനയോടും പ്രാർത്ഥനാശുശ്രൂഷകളോടും കൂടിയാണ് വിശ്വാസദീപ പ്രയാണത്തിന് തുടക്കം കുറിച്ചത്.

ഫാ. അദെയോദാത്തൂസിന്റെ വിശ്വാസസാക്ഷ്യവും ദൈവവിളിയുടെ ഓർമ്മയും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ഫാ. അദെയോദാത്തൂസ് മെമ്മോറിയൽ ട്രസ്റ്റ് മുതിയവിള, കാട്ടാക്കടയുടെ നേതൃത്വത്തിലാണ് വിശ്വാസദീപ പ്രയാണം സംഘടിപ്പിച്ചിരിക്കുന്നത്.

കാർമ്മൽഹിൽ ആശ്രമത്തിൽ നിന്ന് ആരംഭിച്ച പ്രയാണം വിവിധ ഇടവകകളിലൂടെ സഞ്ചരിച്ച് പെരുംകടവിള സെന്റ് ജോർജ് ഫൊറോന പള്ളിയിൽ എത്തിച്ചേർന്നു. വിവിധ ഇടവകകളിലെ വൈദികരും വിശ്വാസികളും ഭക്തജനങ്ങളും പ്രയാണത്തെ സ്വീകരിക്കുകയും ചെയ്തു.“വിശ്വാസദീപം തലമുറകളിലേക്ക്” എന്ന സന്ദേശവുമായി നടക്കുന്ന ഈ പ്രയാണം ഫാ.അദെയോദാത്തൂസിന്റെ വിശുദ്ധ ജീവിതത്തിന്റെയും നെയ്യാറ്റിൻകര രൂപതയോടും മുതിയാവിള ഇടവകയോടുമുള്ള അദ്ദേഹത്തിന്റെ ആത്മീയ ബന്ധത്തിന്റെയും ഓർമ്മ പുതുക്കുന്നതായി മാറി.

ഒക്ടോബർ 4 മുതൽ 25 വരെ നടക്കുന്ന 58-ാമത് ഓർമ്മ തിരുനാളിന്റെ ഭാഗമായി വിശുദ്ധ കുർബാന, വിശ്വാസദീപ പ്രയാണം, കബറിടത്തിൽ പ്രാർത്ഥന, പൊന്തിഫിക്കൽ ദിവ്യബലി, അനുസ്മരണ സമ്മേളനം, ക്വിസ് – 2026 തുടങ്ങിയ വിവിധ ആത്മീയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.