Parish

വലിയവിള ഇടവകയിൽ തിരുനാളിന് തുടക്കമായി

മീഡിയ മിനിസ്ട്രി. വലിയവിള: വലിയവിള ക്രിസ്തുരാജ ഇടവകയിൽ തിരുനാളിന് തുടക്കമായി. നവംബർ 13 വെള്ളിയാഴ്ച ബി.സി.സി യൂണിറ്റുകൾ വിശുദ്ധരുടെ ഛായാചിത്രവും വഹിച്ചുകൊണ്ട് പ്രദക്ഷിണമായി പള്ളിയിലേക്ക് എത്തിച്ചേർന്നതിനെ തുടർന്ന് ഇടവക വികാരി ഫാ. വത്സലൻ ജോസ് തിരുനാൾ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. സഹവികാരി ഫാ. പ്രശാന്ത് സന്നിഹിതനായിരുന്നു. നവംബർ 13 ന് ആരംഭിച്ച തിരുനാൾ ആഘോഷങ്ങൾക്ക് തിരുനാൾ കമ്മിറ്റി അംഗങ്ങൾ ക്രമീകരണങ്ങൾ ചെയ്തു. നവംബർ 22 ഞായറാഴ്ച ആഘോഷകരമായ തിരുനാൾ ദിവ്യബലിയോടെ ആഘോഷങ്ങൾക്ക് സമാപനമാകും

Parish

ജൂബിലി തീർത്ഥാടനയാത്ര നടത്തി പൊൻവിള ഇടവക

ക്ലൈസില കമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളി സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വേളാങ്കണ്ണി പള്ളിയിലേക്ക് തീർത്ഥാടനയാത്ര നടത്തി. നവംബർ 13, 14 തിയതികളിലായി നടന്ന തീർത്ഥാടനയാത്ര ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിലിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. നവംബർ 13 വെള്ളിയാഴ്ച രാത്രി 12 ന് പൊൻവിള പള്ളിൽ നിന്ന് പ്രാർത്ഥനയോടെ ആരംഭിച്ച തീർത്ഥാടന യാത്ര മധുര കത്തീട്രൽ, ഇടയ്ക്കാളൂർ പള്ളി, ഓരിയൂർ പള്ളി എന്നി സ്ഥലങ്ങൾ സന്ദർശിച്ച് […]

Parish

കലാപ്രതിഭകളെ അനുമോദിച്ചു

സുരേഷ്‌കുമാർ ഡി.റ്റി. മാവിളക്കടവ്: മാവിളക്കടവ് വി.ജോൺ മരിയവിയാനി ഇടവകയിൽ KCYM വ്ലാത്താങ്കര ഫൊറോന കലോത്സവത്തിൽ വിജയികളായ കലാപ്രതിഭകളെ അനുമോദിച്ചു. നവംബർ 15 ഞായറാഴ്ച ദിവ്യബലിയെ തുടർന്ന് ഇടവക സഹവികാരി ഫാ. പ്രശാന്ത് യുവജനങ്ങളെ അഭിനന്ദിച്ചു. വ്ലാത്താങ്കര ഫൊറോന യുവജന കലോത്സവത്തിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിക്കൊണ്ട് ഇടവകയിലെ യുവജനങ്ങൾ ഓവറോൾ ഒന്നാം സ്ഥാനം നേടുകയായിരുന്നു.

Word of God

വി. പത്രോസ്, പൗലോസ് അപ്പസ്തോലന്മാരുടെ ബസലിക്കകളുടെ പ്രതിഷ്ഠ വചനവായന

നവംബർ 18 ബുധൻ ഒന്നാം വായന അപ്പസ്തോലൻമാരുടെ പ്രവർത്തനങ്ങളിൽനിന്ന് (പിന്നെ, ഞങ്ങൾ റോമായിൽ വന്നുചേർന്നു) അക്കാലത്ത്, മാൾട്ടയിൽ ശീതകാലത്തു നങ്കൂരമടിച്ചിരുന്നതും ദിയോസ്കു‌കുറോയിയുടെ ചിഹ്നം പേറുന്നതുമായ ഒരു അലക്സാൺഡ്രിയൻ കപ്പലിൽ കയറി ഞങ്ങൾ യാത്ര പുറപ്പെട്ടു. ഞങ്ങൾ സിറാക്കുസിലിറങ്ങി മൂന്നുദിവസം താമസിച്ചു. അവിടെ നിന്നു തീരംചുറ്റി റേജിയും എന്ന സ്‌ഥലത്തു വന്നുചേർന്നു. ഒരു ദിവസം കഴിഞ്ഞപ്പോൾ ഒരു തെക്കൻകാറ്റു വീശുകയാൽ രണ്ടാം ദിവസം ഞങ്ങൾ പുത്തെയോളിൽ എത്തി. അവിടെ ഞങ്ങൾ ചില സഹോദരരെ കണ്ടു. ഒരാഴ്‌ച തങ്ങളോടൊപ്പം താമസിക്കാൻ […]

Word of God

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം വാരം ചൊവ്വ വചനവായന

നവംബർ 17 ചൊവ്വ ഒന്നാം വായന വെളിപാടിന്റെ പുസ്‌തകത്തിൽനിന്ന് (ആരെങ്കിലും എൻ്റെ സ്വരം കേട്ട് വാതിൽ തുറന്നുതന്നാൽ, ഞാൻ അവന്റെ അടുത്തേക്കു വരും. ഞങ്ങൾ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും) ഞാൻ യോഹന്നാൻ, കർത്താവ് എന്നോട് ഇപ്രകാരം പറയുന്നതു കേട്ടു: സാർദീസിലെ സഭയുടെ ദൂതന് എഴുതുക: ദൈവ ത്തിന്റെ സപ്താത്‌മാക്കളും സപ്‌തതാരങ്ങളുമുള്ളവൻ പറയുന്നു: നിന്റെ ചെയ്തികൾ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവൻ എന്നാണു നിന്നെക്കുറിച്ചു പറയുന്നത്; പക്ഷേ, നീ മൃതനാണ്. ഉണരുക, നിന്നിൽ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക. എന്തെന്നാൽ, എന്റെ ദൈവത്തിന്റെ […]

Word of God

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം വാരം തിങ്കൾ വചനവായന

നവംബർ 16 തിങ്കൾ ഒന്നാം വായന വെളിപാടിൻ്റെ പുസ്‌തകത്തിൽനിന്ന് (നീ ഏതവസ്ഥയിൽ നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക) ആസന്നഭാവിയിൽ സംഭവിക്കാനിരിക്കുന്നവ തൻ്റെ ദാസൻമാർക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി ദൈവം യേശുക്രിസ്‌തുവിനു നല്കിയ വെളിപാട്. അവൻ തന്റെ ദൂതനെ അയച്ച് ദാസനായ യോഹന്നാന് ഇതു വെളിപ്പെടുത്തി. അവൻ ദൈവവചനത്തിനും യേശുക്രിസ്‌തുവിൻെറ വെളിപാടിനും താൻ കണ്ട സകലത്തിനും സാക്‌ഷ്യം നല്‌കി. ഈ പ്രവചനത്തിലെ വാക്കുകൾ വായിക്കുന്നവരും കേൾക്കുന്നവരും ഇതിൽ എഴുതപ്പെട്ടിരിക്കുന്നതു പാലിക്കുന്നവരും അനുഗൃഹീതർ. എന്തെന്നാൽ, സമയം അടുത്തിരിക്കുന്നു. യോഹന്നാൻ ഏഷ്യയിലുള്ള ഏഴു സഭകൾക്ക് എഴുതുന്നത്: […]

Word of God

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വചനവായന

നവംബർ 15 ഞായർ ഒന്നാം വായന സുഭാഷിതങ്ങളുടെ പുസ്‌തകത്തിൽനിന്ന് (നല്ല ഭാര്യ സന്മനസ്സോടെ ജോലിചെയ്യുന്നു) ഉത്തമയായ ഭാര്യയെ കണ്ടുപിടിക്കാൻ ആർക്കു കഴിയും? അവൾ രത്നങ്ങളെക്കാൾ അമൂല്യയത്രേ. ഭർത്താവിന്റെ ഹൃദയം അവളിൽ വിശ്വാസമർപ്പിക്കുന്നു; അവന്റെ നേട്ടങ്ങൾ വർധിക്കുകയും ചെയ്യുന്നു. അവൾ ആജീവനാന്തം ഭർത്താവിനു നൻമയല്ലാതെ ഉപദ്രവം ചെയ്യുന്നില്ല. അവൾ രോമവും ചണവും ശേഖരിച്ച് ചുറുചുറുക്കോടെ നെയ്തെടുക്കുന്നു. അവൾ ദൺഡും തക്ലിയുമുപയോഗിച്ച് നൂല്ക്കുന്നു. അവൾ ദരിദ്രർക്കു ദാനം ചെയ്യുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യുന്നു. സൗകുമാര്യം വഞ്ചനനിറഞ്ഞതും സൗന്ദര്യം വ്യർഥവുമാണ്; എന്നാൽ, […]

Diocese Ministry

സൗജന്യ സംരംഭകത്വ വികസന തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

ശശികുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി (NIDS)യും Enable Indiaയും സംയുക്തമായി തിരുവനന്തപുരം Rural Self Employment Training Institute (RSETI) യുടെ നേതൃത്വത്തിൽ ഭിന്ന ശേഷിക്കാരായ വ്യക്തികൾക്ക് വേണ്ടി നടത്തുന്ന 10 ദിവസത്തെ സ്വയം തൊഴിൽ പരിശീലന പരിപാടി ആരംഭിച്ചു. നവംബർ 10 ചൊവ്വാഴ്ച ലോഗോസ് പാസ്റ്ററൽ സെൻ്റിൽ നടന്ന പരിശീലന പരിപാടി ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സോമരാജ് ഉദ്ഘാടനം ചെയ്തു. NIDS ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ […]

Word of God

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം വാരം ശനി വചനവായന

നവംബർ 14 ശനി ഒന്നാം വായന വി. യോഹന്നാൻ അപ്പസ്തോലൻ എഴുതിയ മൂന്നാം ലേഖനത്തിൽനിന്ന് (നാം സത്യത്തിൽ സഹപ്രവർത്തകരായിരിക്കേണ്ടതിന് ഇപ്രകാരമുള്ളവരെ സ്വീകരിച്ച് സംരക്ഷിക്കേണ്ടിയിരിക്കുന്നു) വാത്സല്യഭാജനമേ, നീ സഹോദരർക്കുവേണ്ടി, പ്രത്യേകിച്ച്, അപരിചിതർക്കുവേണ്ടി ചെയ്യുന്നതെല്ലാം വിശ്വാസത്തിനു യോജിച്ച പ്രവൃത്തികളാണ്. അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തെക്കുറിച്ചു സാക്‌ഷ്യപ്പെടുത്തി. ദൈവത്തിനു പ്രീതികരമായവിധം നീ അവരെ യാത്രയാക്കുന്നതു നന്നായിരിക്കും. കാരണം, അവിടത്തെ നാമത്തെപ്രതിയാണ് അവർ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വിജാതീയരിൽനിന്ന് അവർ ഒരു സഹായവും സ്വീകരിച്ചിട്ടില്ല. ആകയാൽ, നാം സത്യത്തിൽ സഹപ്രവർത്തകരായിരിക്കേണ്ടതിന് ഇപ്രകാരമുള്ളവരെ സ്വീകരിച്ചു സംരക്ഷിക്കേണ്ടിയിരിക്കുന്നു. […]

Parish

മതബോധന അദ്ധ്യപകർക്ക് ആദരവ് നല്കി പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ മതബോധന അധ്യാപകർക്ക്‌ ആദരവ് നല്കി. നവംബർ 08 ഞായറാഴ്ച മതബോധന അദ്ധ്യാപകരുടെ മദ്ധ്യസ്ഥനായ വി. ചാൾസ് ബൊറോമിയോയുടെ തിരുനാളിന്റെ ഭാഗമായി രാവിലെ 8-ന് നടന്ന ദിവ്യബലിയിൽ ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ മുഖ്യകാർമികനായി. പുതു തലമുറയെ വിശ്വാസത്തിൽ വാർത്തെടുക്കാൻ നിസ്വാർത്ഥമായി സേവനം ചെയ്യുന്ന എല്ലാ മതബോധന അദ്ധ്യാപകരേയും ഇടവക വികാരി സ്നേഹോപകരം നല്കി ആദരിച്ചു. ദിനാഘോഷത്തിന് മതബോധന അദ്ധ്യാപകരും […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.