Parish

തേവൻപാറ മീഡിയ മിനിസ്‌ടി പ്രസംഗ മത്സരം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ ചുള്ളിമാനൂർ: തേവൻപാറ ഫാത്തിമ മാതാ ഇടവകയിൽ മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രസംഗം മത്സരം സംഘടിപ്പിച്ചു.ഓണത്തിനോട് അനുബന്ധിച്ച് “അവധിക്കാലത്തെ വിശ്വാസജീവിതം” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പ്രസംഗ മത്സരം നടത്തിയത്. മത്സരത്തിൽ വിജയികളായ ഹെർബി അനിൽ, ഹന്നാ പൗലോസ്, ദിയ.ഡി.ആർ., എയ്ഞ്ചലീന പി.വി., അനുരൂപ് എന്നിവർക്ക് ഇടവക വികാരി ഫാ. അരുൺരാജ് ഡി.പി., സിസ്റ്റർ കൊച്ചുത്രേസ്യ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Diocese Ministry

സ്ത്രീജ്യോതി സംഗമവും കോൾപിംഗ് ദിനാചരണവും നടന്നു

ശശികുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി സ്ത്രീശിശു വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ സ്ത്രീജ്യോതി സംഗമവും കോൾപിംഗ് ദിനാചരണവും നടന്നു. ഒക്ടോബർ 28 ബുധനാഴ്ച രാവിലെ 10 മണിക്ക് ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടന്ന ദിവ്യബലിയിൽ കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ മുഖ്യകാർമികനായി NIDS ഡയറക്ടർ ഫാ. ക്രിസ്റ്റഫർ എശായ, കമ്മീഷൻ സെക്രട്ടറി ഫാ.സുജിൻ ജോൺസൻ, നെടുമങ്ങാട് ഫൊറോന വികാരി ഫാ. ഡി.ഷാജ് കുമാർ എന്നിവർ സഹകാർമികരായിരുന്നു. ദിവ്യബലിയെ തുടർന്ന് സ്ത്രീജ്യോതി പ്രസിഡൻ്റ് ശ്രീമതി ലീല […]

Word of God

ആണ്ടുവട്ടം മുപ്പത്തൊന്നാം വാരം ശനി വചനവായന

നവംബർ 07 ശനി ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും) സഹോദരരേ, നിങ്ങൾ ഇപ്പോൾ വീണ്ടും എന്നോടു താത്പര്യം കാണിക്കുന്നതിനാൽ, ഞാൻ കർത്താവിൽ വളരെ സന്തോഷിക്കുന്നു. ഈ താത്പര്യം നിങ്ങൾക്കു പണ്ടും ഉണ്ടായിരുന്നതാണ്; എന്നാൽ, അതു പ്രകടിപ്പിക്കാൻ അവസരമില്ലായിരുന്നല്ലോ. എനിക്ക് എന്തെങ്കിലും കുറവുള്ളതുകൊണ്ടല്ല ഞാൻ ഇതു പറയുന്നത്. കാരണം, ഏതു സാഹചര്യത്തിലും സംതൃപ്‌തിയോടെ കഴിയാൻ ഞാൻ പഠിച്ചിട്ടുണ്ട്. താഴ്ന്നനിലയിൽ ജീവിക്കാൻ എനിക്കറിയാം; സമ്യദ്‌ധിയിൽ ജീവിക്കാനും […]

Parish

സാഹിത്യ സമാജം സെമിനാർ സംഘടിപ്പിച്ച് പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിൽ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ സാഹിത്യ സമാജം സെമിനാർ സംഘടിപ്പിച്ചു. നവംബർ 01 ഞായാറാഴ്ച മതബോധനത്തിന്റെ നേതൃത്വത്തിൽ നടന്ന സാഹിത്യ സമാജം ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ഉദ്ഘാടനം ചെയ്തു. മതബോധന വിദ്യാർത്ഥിക്കളെ 4 ഹൗസ്സുക്കളായി തിരിച്ച് ഒരോ ഹൗസ്സിനും ഒരോ വിഷയം നല്കിയാണ് സാഹിത്യ സമാജം സെമിനാർ നടത്തിയത്. സെമിനാറിന്റെ ഭാഗമായി ഒരോ ഹൗസിലെയും കുട്ടികൾ തയാറാക്കിയ മാഗസീൻ ഇടവക വികാരി ഫാ. […]

Parish

മാവിളക്കടവ് ഇടവകയിൽ സെമിനാർ സംഘടിപ്പിച്ചു

സുരേഷ് കുമാർ മാവിളക്കടവ്: മാവിളക്കടവ് വി.ജോൺ മരിയവിയാനി ഇടവകയിൽ വചനബോധന കുട്ടികൾക്കും, രക്ഷിതാക്കൾക്കുമായി സെമിനാർ സംഘടിപ്പിച്ചു. നവംബർ 01 ഞായറാഴ്ച ദിവ്യബലിയെ തുടർന്ന് നടന്ന സെമിനാർ ഇടവക വികാരി ഫാ. വത്സലൻ ജോസ് ഉദ്ഘാടനം ചെയ്തു. ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഉപമകളിലെ യേശു എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീമതി ഷീജ ടീച്ചറും എട്ടാം ക്ലാസ് മുതൽ മാതാപിതാക്കൾ വരെയുള്ളവർക്ക് “പുതു തലമുറനേരിടുന്ന വെല്ലുവിളികളും-മാതാപിതാക്കളുടെ പങ്കും” എന്ന വിഷയത്തെ ആസ്പദമാക്കി ഫാമിലി കൗൺസിലർ ശ്രീമതി എസ്തേർ സ്റ്റീഫനും […]

Parish

സകല പരേതാത്മാകളെയും അനുസ്മരിച്ച് കട്ടയ്ക്കോട് ഇടവക

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട് : നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ സകല പരേതാത്മാകളെയും അനുസ്മരിച്ച് കൊണ്ട് ദിവ്യബലി അർപ്പിച്ചു. നവംബർ 02 തിങ്കളാഴ്ച രാവിലെ 6 ന് നടന്ന ദിവ്യബലിയിൽ ഇടവക വികാരി ഫാ. ജോയി സാബു വൈ. മുഖ്യകാർമികനായി. ദിവ്യബലിയെ തുടർന്ന് 7.15 ന് പള്ളി സെമിത്തേരിയിൽ പ്രാർഥന ചൊല്ലുകയും എല്ലാ കല്ലറകളും ആശീർവദിക്കുകയും ചെയ്തു. എല്ലാ വിശ്വാസികളും തിരുക്കർമ്മങ്ങളിൽ ഭക്തിപൂർവ്വം പങ്കെടുക്കുകയും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. […]

Parish

രാജ്യാന്തര വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കട്ടയ്ക്കോട് ഇടവകയ്ക്ക് അഭിമാനമായി – ഐശ്വര്യ ഫ്രാൻസിസ്

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: മോസ്കോയിൽ സംഘടിപ്പിച്ച നാലാമത് യൂത്ത് കോൺഗ്രസ് ഓഫ് ഇന്റർനാഷണൽ മൂവ്മെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കട്ടയ്ക്കോട് ഇടവകയ്ക്ക് അഭിമാനമായി ഐശ്വര്യ ഫ്രാൻസിസ്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നായി ഏകദേശം 150 പ്രതിനിധികൾ പങ്കെടുത്ത ത്രിദിന രാജ്യാന്തര സമ്മേളനം റഷ്യൻ എംബസിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. ഈ നേട്ടത്തിന് ആദരസൂചകമായി കഴിഞ്ഞ ആഴ്ച കേരളത്തിന്റെ മുൻ ഗവർണർ ശ്രീ. രാജേന്ദ്ര അർലേക്കർ ഐശ്വര്യയെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. കട്ടയ്ക്കോട് ഇടവകയിൽ ശ്രീമാൻ. ഡോ.ബിനു ഫ്രാൻസിസ് IAS – രഞ്ജിനി […]

Word of God

ആണ്ടുവട്ടം മുപ്പത്തൊന്നാം വാരം വെള്ളി വചനവായന

നവംബർ 06 വെള്ളി ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (അവൻ നമ്മുടെ ദുർബലശരീരം തൻ്റെ മഹത്ത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും) സഹോദരരേ, നിങ്ങൾ എന്നെ അനുകരിക്കുന്നവരുടെകൂടെ ചേരുവിൻ. ഞങ്ങളുടെ മാതൃകയനുസരിച്ചു ജീവിക്കുന്നവരെ കണ്ടുപഠിക്കുവിൻ. എന്നാൽ, പലരും ക്രിസ്‌തുവിന്റെ കുരിശിന്റെ ശത്രുക്കളായി ജീവിക്കുന്നു എന്ന് പലപ്പോഴും നിങ്ങളോടു ഞാൻ പറഞ്ഞിട്ടുള്ളതുതന്നെ ഇപ്പോൾ കണ്ണീരോടെ ആവർത്തിക്കുന്നു. നാശമാണ് അവരുടെ അവസാനം; ഉദരമാണ് അവരുടെ ദൈവം. ലജ്‌ജാകരമായതിൽ അവർ അഭിമാനംകൊള്ളുന്നു. ഭൗമികമായതുമാത്രം അവർ ചിന്തിക്കുന്നു. എന്നാൽ, നമ്മുടെ […]

Word of God

ആണ്ടുവട്ടം മുപ്പത്തൊന്നാം വാരം വ്യാഴം വചനവായന

നവംബർ 05 വ്യാഴം ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (എനിക്കു ലാഭമായിരുന്നവയെല്ലാം ക്രിസ്തുവിനെപ്രതി നഷ്ടമായി ഞാൻ കണക്കാക്കി) സഹോദരരേ, നമ്മളാണ് യഥാർഥ പരിച്‌ഛേദിതർ ദൈവത്തെ ആത്മാവിൽ ആരാധിക്കുകയും യേശുക്രിസ്‌തുവിൽ അഭിമാനം കൊള്ളുകയും ജഡത്തിൽ ശരണംവയ്ക്കാതിരിക്കുകയും ചെയ്യുന്ന നമ്മൾ. എന്നാൽ, എനിക്കു ശരീരത്തിലും പ്രത്യാശവയ്ക്കാൻ കഴിയും. ശരീരത്തിൽ പ്രത്യാശയുണ്ട് എന്നു വിചാരിക്കുന്ന ആരെയുംകാൾ കൂടുതലായി അതിനുള്ള അവകാശം എനിക്കുണ്ട്. കാരണം, എട്ടാംദിവസം പരിച്‌ഛേദനം ചെയ്യപ്പെട്ടവനാണു ഞാൻ; ഇസ്രായേൽവംശത്തിലും ബെഞ്ചമിൻഗോത്രത്തിലും പിറന്നവൻ; ഹെബ്രായരിൽനിന്നു ജനിച്ച […]

Parish

സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷമാക്കി തേവൻപാറ ഇടവക

സ്വന്തം ലേഖകൻ ചുള്ളിമാനൂർ: തേവൻപാറ ഫാത്തിമ മാതാ ഇടവകയിൽ സകല വിശുദ്ധരുടെയും തിരുനാൾ ദിനം ആഘോഷമാക്കി. നവംബർ 01 ഞായറായ്ച്ച പ്രദക്ഷിണത്തോടെ ആരംഭിച്ച ദിവ്യബലിക്ക് ഇടവക വികാരി ഫാ. അരുൺരാജ് ഡി.പി. മുഖ്യകാർമികനായി. വിശുദ്ധതയിലേക്ക് നയിക്കപ്പെടാൻ അനുവർത്തിക്കേണ്ട നന്മ പ്രവർത്തികളെ ഓർമിപ്പിച്ചു കൊണ്ട് ഇടവക വികാരി പ്രസംഗത്തിൽ സംസാരിച്ചു. വിവിധ വിശുദ്ധരുടെ വേഷങ്ങൾ അണിഞ്ഞ വിദ്യാർത്ഥികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.