Diocese

സപ്തതി നിറവിൽ കിഴക്കിന്റെ കാൽവരി – 70-ാമത് ബോണക്കാട് കുരിശുമല തീർത്ഥാടന ഒരുക്കങ്ങൾക്ക് തുടക്കമായി

സ്വന്തം ലേഖകൻ

വിതുര: നെയ്യാറ്റിൻകര രൂപതയുടെ ഔദ്യോഗിക തീർത്ഥാടന കേന്ദ്രവും ‘കിഴക്കിന്റെ കാൽവരി’ എന്ന പേരിൽ പ്രസിദ്ധവുമായ ബോണക്കാട് കുരിശുമലയുടെ 70-ാമത് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി. തീർത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി വിതുര ദൈവപരിപാലന പള്ളിയിൽ ചേർന്ന ആലോചനാ യോഗം കുരിശുമല റെക്ടറും ചുള്ളിമാനൂർ ഫൊറോന വികാരിയുമായ ഡോ. ഫാ. ബിനു ടി.യുടെ അധ്യക്ഷതയിൽ റീജിയണൽ കോ-ഓർഡിനേറ്റർ മോൺ. ഡോ. ജോസ് റാഫേൽ ഉദ്ഘാടനം ചെയ്തു.

വിതുര- ബോണക്കാട് ഇടവക വികാരി റിനോയി സ്വാഗതം ആശംസിച്ചു

സപ്തതി തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനുമായി വൈദികരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ‘വിശുദ്ധ കുരിശ് സഹനത്തിൽ അഭയകേന്ദ്രം’ എന്നതാണ് സപ്തതി തീർത്ഥാടനത്തിന്റെ ആപ്തവാക്യം.
രണ്ട് ഘട്ടങ്ങളിലായ് നടക്കുന്ന തീർത്ഥാടനത്തിന്റെ ആദ്യഘട്ടം 2027 മാർച്ച് 17 മുതൽ 21 വരെ ഓശാന ഞായറാഴ്ച വരെയും രണ്ടാംഘട്ടം മാർച്ച് 26-ന് ദുഃഖവെള്ളി ദിനത്തിലുമാണ് നടക്കുക.

ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ സപ്തതി ആഘോഷങ്ങളാണ് സപ്തതി തീർത്ഥാടനത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ജനറൽ കൺവീനർ ഫ്രാൻസി അലോഷ്യസും സെക്രട്ടറി ബൈജു തെന്നൂരും അറിയിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.