ഗുഡ് പേരൻ്റിഗ് വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ച് തേവൻപാറ എഡ്യൂക്കേഷൻ സമതി.
സ്വന്തം ലേഖകൻ ചുള്ളിമാനൂർ: തേവൻപാറ ഫാത്തിമ മാതാ പള്ളിയിൽ എജുക്കേഷൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഗുഡ് പാരന്റിങ് എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നടത്തി. നവംബർ15 ഞായറാഴ്ച രാവിലെ 9 ന് ആരംഭിച്ച ക്ലാസ് ഇടവക വികാരി ഫാ. അരുൺ രാജ് ഉത്‌ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് അക്കൗണ്ടൻ്റ്സ് ഓഫീസർ അഗസ്റ്റിൻ ജോസഫ് വിഷയത്തിൽ ക്ലാസ് നയിച്ചു. 40 ൽ അധികം മാതാപിതാക്കൾ ക്ലാസ്സിൽ പങ്കെടുത്തു. എഡ്യൂക്കേഷൻ സെക്രട്ടറി മേഘ നന്ദി പറഞ്ഞു







