Parish

സകല മരിച്ചവരുടെയും തിരുനാൾ ആചരിച്ചു

രത്‌നരാജൻ.എസ് മുതിയാവിള: സകല മരിച്ചവരുടെയും തിരുനാളിനോടനുബന്ധിച്ച് മുതിയാവിള സെന്റ് ആൽബർട്ട് ഫൊറോന ചർച്ചിൽ സകല മരിച്ചവരുടെയും തിരുനാൾ ആചരിച്ചു. നവംബർ 02 തിങ്കളാഴ്ച രാവിലെ 07 ന് നടന്ന ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ.സ്റ്റാൻലി രാജ് മുഖ്യകാർമികനായി. ദിവ്യബലിയെ തുടർന്ന് പള്ളി സെമിത്തേരിയിൽ കല്ലറ അനുസ്മരണ പ്രാർത്ഥനയും നടന്നു. ഇടവക അജപാലന സമിതിയുടെ നേതൃത്വത്തിൽ സെമിത്തേരി ശുചീകരിക്കുകയും കല്ലറകൾ മനോഹരമായി അലങ്കരിക്കുകയും ചെയ്തു. പരേതരായ പ്രിയപ്പെട്ടവരുടെ സ്മരണയ്ക്കായി അവരുടെ ചിത്രങ്ങൾ പള്ളിയിൽ അൾത്താരയ്ക്കു മുന്നിൽ ആദരപൂർവം സ്ഥാപിച്ചു. […]

Ministry Parish

മുതിയാവിള സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ഏരിയ കൗൺസിൽ 47-ാമത് വാർഷികം സംഘടിപ്പിച്ചു

ജസ്റ്റിൻമനോജ് മുതിയാവിള: സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ മുതിയാവിള ഏരിയ കൗൺസിലിന്റെ 47-ാമത് വാർഷികവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു. ബ്രദർ. എസ്. രത്‌നരാജന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ആത്മീയ ഉപദേഷ്ടാവ് ഫാ. സ്റ്റാൻലി രാജ്. റ്റി. ഉദ്ഘാടനം ചെയ്തു. കാട്ടാക്കട ഫൊറോന അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബലവേന്ദ്രസുസൈ പിള്ള അനുഗ്രഹപ്രഭാഷണവും നെയ്യാറ്റിൻകര സെൻട്രൽ കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.സി. വിജയകുമാർ മുഖ്യസന്ദേശവും നൽകി. സിസ്റ്റർ സുപ്പീരിയർ സിൽവർസ്റ്റാ മേരി, സെൻട്രൽ കൗൺസിൽ ജനറൽ […]

Diocese Ministry

ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: ഫിനോലെക്സ് ഇൻഡസ്ട്രീസ് ലിമിറ്റഡും മുകുൾ മാധവ് ഫൗണ്ടേഷനും നിഡ്‌സ് കാരുണ്യ ഫാമിലി അഡോപ്ഷൻ പ്രോഗ്രാമിലൂടെ നിർദ്ധനരായ കുടുംബങ്ങൾക്ക് നടപ്പിലാക്കിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ഒക്ടോബർ 31 ശനിയാഴ്ച ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനം നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ഡി. സെൽവരാജൻ പിതാവ് ഉദ്ഘാടനം ചെയ്തു. നിഡ്സ് പ്രസിഡന്റ് മോൺ. ക്രിസ്തുദാസ് തോംസൺ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നെയ്യാറ്റിൻകര നിയോജകമണ്ഡലം MLA ശ്രീ. ശക്തൻ എൻ. ഭക്ഷ്യക്കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. കാരുണ്യ അഡോപ്ഷൻ […]

Parish

ജപമാല മാസാചരണത്തിന് സമാപനമായി

സുരേഷ് കുമാർ മാവിളക്കടവ്: മാവിളക്കടവ് വി.ജോൺ മരിയവിയാനി ഇടവകയിൽ ജപമാല മാസാചരണത്തിന് സമാപനമായി. ഒക്ടോബർ 29 വ്യാഴാഴ്ച വൈകുന്നേരം നടന്ന ദിവ്യബലിയിൽ ഇടവക വികാരി ഫാ.വത്സലൻ ജോസ് മുഖ്യകാർമ്മികനായി. കുടുംബപ്രാർത്ഥനയുടെ പ്രാധാന്യത്തെ കുറിച്ച് ആമുഖ സന്ദേശത്തിൽ അച്ചൻ ഓർമിപ്പിച്ചു. ദിവ്യബലിയെ തുടർന്ന് മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ വിശ്വാസികൾ ഭക്തിപൂർവ്വം പങ്കെടുത്തു. ഒക്ടോബർ 01 വ്യാഴാഴ്ച വൈകുന്നേരം 12 ബി.സി.സി.കളിൽ നിന്നുള്ള മാതാവിന്റെ തിരുസ്വരൂപം ഇടവക വികാരി ഫാ.വത്സലൻ ജോസ് ആശീർവദിച്ച് നൽകിയതിനെ തുടർന്നായിരുന്നു ജപമാല മാസാചരണത്തിന് […]

Word of God

ആണ്ടുവട്ടം മുപ്പത്തൊന്നാം വാരം ബുധൻ വചനവായന

നവംബർ 04 ബുധൻ ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (നിങ്ങളുടെ സ്വന്തം രക്ഷയ്ക്കുവേണ്ടി അധ്വാനിക്കുവിൻ. എന്തെന്നാൽ, തന്റെ അഭീഷ്ടമനുസരിച്ച് ഇച്ഛിക്കാനും പ്രവർത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നത് ദൈവമാണ്) എന്റെ പ്രിയപ്പെട്ടവരേ, നിങ്ങൾ എപ്പോഴും അനുസരണത്തോടെ വർത്തിച്ചിട്ടുള്ളതുപോലെ, എന്റെ സാന്നിധ്യത്തിൽ മാത്രമല്ല, ഞാൻ അകന്നിരിക്കുന്ന ഈ സമയത്തും പൂർവാധികം ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ സ്വന്തം രക്‌ഷയ്ക്കുവേണ്ടി അധ്വാനിക്കുവിൻ. എന്തെന്നാൽ, തന്റെ അഭീഷ് ടമനുസരിച്ച് ഇച്ഛിക്കാനും പ്രവർത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നതു ദൈവമാണ്. എല്ലാ കാര്യങ്ങളും മുറുമുറുപ്പും […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.