ക്ലൈസില ക്ലമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ മതബോധന അധ്യാപകർക്ക് ആദരവ് നല്കി. നവംബർ 08 ഞായറാഴ്ച മതബോധന അദ്ധ്യാപകരുടെ മദ്ധ്യസ്ഥനായ വി. ചാൾസ് ബൊറോമിയോയുടെ തിരുനാളിന്റെ ഭാഗമായി രാവിലെ 8-ന് നടന്ന ദിവ്യബലിയിൽ ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ മുഖ്യകാർമികനായി.
പുതു തലമുറയെ വിശ്വാസത്തിൽ വാർത്തെടുക്കാൻ നിസ്വാർത്ഥമായി സേവനം ചെയ്യുന്ന എല്ലാ മതബോധന അദ്ധ്യാപകരേയും ഇടവക വികാരി സ്നേഹോപകരം നല്കി ആദരിച്ചു. ദിനാഘോഷത്തിന് മതബോധന അദ്ധ്യാപകരും വിദ്യാർത്ഥിക്കും നേതൃത്വം നല്കി.




