മീഡിയ മിനിസ്ട്രി.
വലിയവിള: വലിയവിള ക്രിസ്തുരാജ ഇടവകയിൽ തിരുനാളിന് തുടക്കമായി. നവംബർ 13 വെള്ളിയാഴ്ച ബി.സി.സി യൂണിറ്റുകൾ വിശുദ്ധരുടെ ഛായാചിത്രവും വഹിച്ചുകൊണ്ട് പ്രദക്ഷിണമായി പള്ളിയിലേക്ക് എത്തിച്ചേർന്നതിനെ തുടർന്ന് ഇടവക വികാരി ഫാ. വത്സലൻ ജോസ് തിരുനാൾ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. സഹവികാരി ഫാ. പ്രശാന്ത് സന്നിഹിതനായിരുന്നു.
നവംബർ 13 ന് ആരംഭിച്ച തിരുനാൾ ആഘോഷങ്ങൾക്ക് തിരുനാൾ കമ്മിറ്റി അംഗങ്ങൾ ക്രമീകരണങ്ങൾ ചെയ്തു. നവംബർ 22 ഞായറാഴ്ച ആഘോഷകരമായ തിരുനാൾ ദിവ്യബലിയോടെ ആഘോഷങ്ങൾക്ക് സമാപനമാകും




