സാബു
വെള്ളറട: അടിക്കലം സെന്റ് ജോസഫ് ഇടവകയിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. ജൂൺ 07 ഞായറാഴ്ച വൈകുന്നേരം നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ഇടവക വികാരി മോൺ. വിൻസെന്റ് കെ.പീറ്റർ മുഖ്യകാർമികനും ഫാ.റെജിൻ സഹകാർമികനുമായി. സഹവികാരി ഫാ. അരുൺ പി.ജിത്ത് വചനസന്ദേശം നൽകി.
രണ്ട് മാസത്തെ പരിശീലനത്തിനൊടുവിൽ ഇടവകയിലെ 07 കുട്ടികളാണ് പ്രഥമദിവ്യകാരുണ്യം സ്വീകരിച്ചത്. കുട്ടികളോടൊപ്പം മാതാപിതാക്കളും ഇടവക ജനങ്ങളും ഒരുമിച്ച് ആഘോഷത്തിൽ പങ്ക്ചേർന്നു.



