സുരേഷ് കുമാർ
മാവിളക്കടവ്: മാവിളക്കടവ് വി.ജോൺ മരിയവിയാനി ഇടവകയിൽ വചനബോധന കുട്ടികൾക്കും, രക്ഷിതാക്കൾക്കുമായി സെമിനാർ സംഘടിപ്പിച്ചു. നവംബർ 01 ഞായറാഴ്ച ദിവ്യബലിയെ തുടർന്ന് നടന്ന സെമിനാർ ഇടവക വികാരി ഫാ. വത്സലൻ ജോസ് ഉദ്ഘാടനം ചെയ്തു.
ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഉപമകളിലെ യേശു എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീമതി ഷീജ ടീച്ചറും എട്ടാം ക്ലാസ് മുതൽ മാതാപിതാക്കൾ വരെയുള്ളവർക്ക് “പുതു തലമുറനേരിടുന്ന വെല്ലുവിളികളും-മാതാപിതാക്കളുടെ പങ്കും” എന്ന വിഷയത്തെ ആസ്പദമാക്കി ഫാമിലി കൗൺസിലർ ശ്രീമതി എസ്തേർ സ്റ്റീഫനും ക്ലാസ് നയിച്ചു.
വചനബോധന കമ്മിഷന്റെയും വിദ്യാഭ്യാസ ശുശ്രൂഷാസമിതിയുടെയും നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.




