Parish

രാജ്യാന്തര വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കട്ടയ്ക്കോട് ഇടവകയ്ക്ക് അഭിമാനമായി – ഐശ്വര്യ ഫ്രാൻസിസ്

സിമി സെൽവിസ്റ്റർ

കട്ടയ്ക്കോട്: മോസ്കോയിൽ സംഘടിപ്പിച്ച നാലാമത് യൂത്ത് കോൺഗ്രസ് ഓഫ് ഇന്റർനാഷണൽ മൂവ്മെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കട്ടയ്ക്കോട് ഇടവകയ്ക്ക് അഭിമാനമായി ഐശ്വര്യ ഫ്രാൻസിസ്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നായി ഏകദേശം 150 പ്രതിനിധികൾ പങ്കെടുത്ത ത്രിദിന രാജ്യാന്തര സമ്മേളനം റഷ്യൻ എംബസിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

ഈ നേട്ടത്തിന് ആദരസൂചകമായി കഴിഞ്ഞ ആഴ്ച കേരളത്തിന്റെ മുൻ ഗവർണർ ശ്രീ. രാജേന്ദ്ര അർലേക്കർ ഐശ്വര്യയെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. കട്ടയ്ക്കോട് ഇടവകയിൽ ശ്രീമാൻ. ഡോ.ബിനു ഫ്രാൻസിസ് IAS – രഞ്ജിനി ദമ്പതിമാരുടെ മകളാണ് ഐശ്വര്യ ഫ്രാൻസിസ്.

ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് ഓണേഴ്സ് ബിരുദപഠനത്തിന്റെ ആറാം സെമസ്റ്റർ വിദ്യാർഥിനിയാണ് ഐശ്വര്യ. അക്കാദമിക രംഗത്തും എഴുത്തിന്റെ മേഖലയിലും മികവ് തെളിയിച്ചിട്ടുള്ള ഐശ്വര്യയുടെ സഹരചനയിൽ തയ്യാറാക്കിയ ലേഖനങ്ങൾ കൊൽക്കത്തയിൽ നിന്നുള്ള പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ദി സ്റ്റേറ്റ്സ്മാനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.