ശശികുമാർ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി സ്ത്രീശിശു വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ സ്ത്രീജ്യോതി സംഗമവും കോൾപിംഗ് ദിനാചരണവും നടന്നു. ഒക്ടോബർ 28 ബുധനാഴ്ച രാവിലെ 10 മണിക്ക് ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടന്ന ദിവ്യബലിയിൽ കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ മുഖ്യകാർമികനായി NIDS ഡയറക്ടർ ഫാ. ക്രിസ്റ്റഫർ എശായ, കമ്മീഷൻ സെക്രട്ടറി ഫാ.സുജിൻ ജോൺസൻ, നെടുമങ്ങാട് ഫൊറോന വികാരി ഫാ. ഡി.ഷാജ് കുമാർ എന്നിവർ സഹകാർമികരായിരുന്നു.
ദിവ്യബലിയെ തുടർന്ന് സ്ത്രീജ്യോതി പ്രസിഡൻ്റ് ശ്രീമതി ലീല ലോറൻസ് അദ്ധ്യക്ഷത വഹിച്ച യോഗം രൂപത വികാരി
ജനറലും നിഡ്‌സ് പ്രസിഡൻ്റുമായ മോൺ. ഡോ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു. നിഡ്‌സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ, നിഡ്‌സ് കമ്മീഷൻ സെക്രട്ടറിമാരായ ഫാ. ഡെന്നിസ് മണ്ണൂർ, ഫാ. സുജിൻ ജോൺസൻ, ശ്രീമതി അൽഫോൻസ ആൻ്റിൽസ്, കോൾപിംഗ് ഇന്ത്യ നാഷണൽ ഓഫീസ് പ്രോഗ്രാം സപ്പോർട്ട് ഓഫീസർ ശ്രീ. ഹാനറ്റ് റോബർട്ട്, DLKF മെമ്പർ ശ്രീ. വിത്സൻ, മേഖല ആനിമേറ്റർ ശ്രീമതി . ഷൈല മാർക്കോസ് എന്നിവർ സംസാരിച്ചു.
നെയ്യാറ്റിൻകര കോൾപിംഗ് റീജിയൻ കോ ഓഡിനേറ്റർ ശ്രീമതി സുലേഖ മേബിൾ, സ്ത്രീജ്യോതി ജനറൽ സെക്രട്ടറി ശ്രീമതി സരിത എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. കോൾപിംഗ് ഇന്ത്യ നാഷണൽ ഓഫീസ് പ്രോഗ്രാം സപ്പോർട്ട് ഓഫീസർ ശ്രീ. ഹാനറ്റ് റോബർട്ടിനെ മോൺ. ഡോ. ക്രിസ്തുദാസ് തോംസൻ ആദരിച്ചു.
കോൾപിംഗ് സംഘാംഗങ്ങൾക്ക് വിദ്യാഭ്യാസ വായ്പ, ഹൗസ് മെയിൻ്റനൻസ്, ടോയിലറ്റ് നിർമ്മാണം, പശുവളർത്തൽ, സ്വയം തൊഴിൽ പദ്ധതി എന്നിവയ്ക്കുള്ള ലോൺ വിതരണവും സ്ത്രീ ജ്യോതിയുടെ നേതൃത്വത്തിൽ ചികിത്സാ ധനസഹായ വിതരണവും നടന്നു. തുടർന്ന് നടന്ന പരിശീലന ക്ലാസും സൗഹൃദ കൂട്ടായ്മയും ഫാ.ഡി. ഷാജ് കുമാർ & ടീം നയിച്ചു.
നിഡ്‌സ് പ്രസിഡന്റ് മോൺ. ഡോ. ക്രിസ്തുദാസ് തോംസൻ അസീസി വൃക്ഷ തൈ നടീൽ കർമ്മം നിർവ്വഹിച്ചു.




