Word of God

ആണ്ടുവട്ടം പതിനഞ്ചാം വാരം വ്യാഴം വചനവായന

ജൂലൈ 16 വ്യാഴം ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (പൂഴിയിൽ ശയിക്കുന്നവരേ, ഉണർന്നു സന്തോഷകീർത്തനം ആലപിക്കുവിൻ) നീതിമാന്റെ മാർഗം നിരപ്പുള്ളതാണ്; അവിടന്ന് അതിനെ മിനുസമുളളതാക്കുന്നു. കർത്താവേ, അങ്ങയുടെ നിയമത്തിന്റെ പാതയിൽ ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു; അങ്ങയുടെ നാമവും അങ്ങയുടെ ഓർമയുമാണ് ഞങ്ങളുടെ ഹൃദയാഭിലാഷം. രാത്രിയിൽ എൻെറ ഹൃദയം അങ്ങേക്കുവേണ്ടി ദാഹിക്കുന്നു, എന്റെ ആത്മാവ് അങ്ങയെ തേടുന്നു. എന്തെന്നാൽ, അങ്ങയുടെ കല്പന ഭൂമിയിൽ ഭരണം നടത്തുമ്പോൾ ഭൂവാസികൾ നീതി അഭ്യസിക്കുന്നു. കർത്താവേ, അങ്ങ് ഞങ്ങൾക്കു സമാധാനം നല്‌കുന്നു; […]

Parish

നെല്ലിമൂട് ഇടവകയിൽ യുവജന ദിനാഘോഷം സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ നെല്ലിമൂട്: നെല്ലിമൂട് ദിവ്യകാരുണ്യ പള്ളിയിൽ യുവജന ദിനാഘോഷം സംഘടിപ്പിച്ചു. ജൂലൈ 05 ഞായറാഴ്ച നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. ജിപിൻ ദാസ് മുഖ്യകാർമികനായി. യുണിറ്റ് പ്രസിഡൻ്റ് ജിബിൻ ജസ്റ്റിൻ, സെക്രട്ടറി ദിപിന എന്നിവർ ചേർന്ന് പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. KCYM ഫൊറോന ഡയറക്ടർ ഫാ. ലോറൻസ് CSJ, ഫാ. ജിപിൻ ദാസ് എന്നിവരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുരം പങ്ക് വച്ചു . തുടർന്ന് യുവജനങ്ങൾ വട്ടപ്പാറ ശാന്തിമന്ദിരം […]

Diocese

നെയ്യാറ്റിൻകര രൂപതയിൽ ബിബ്കാറ്റ് സംഗമം സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ വിശ്വാസ പരിശീലന കമ്മിഷന്റെ നേതൃത്വത്തിൽ ബിബ്കാറ്റ് സംഗമം സംഘടിപ്പിച്ചു. ജൂലൈ 11 ശനിയാഴ്ച ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന സംഗമം ബിഷപ്പ് എമിരിറ്റ്‌സ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു. രൂപത അജപാലന ഡയറക്ടർ ഡോ. രാജദാസ് ജി. അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ചുള്ളിമാനൂർ വിശ്വാസ പരിശീലന കമ്മിഷൻ സെക്രട്ടറി ഡോ.അനൂപ്, സംസ്ഥാന സ്കോളർഷിപ്പ് പരീക്ഷ വിജയി കുമാരി അപർണ എന്നിവർ ആശംസകൾ അർപ്പിച്ചു. ‘വിശ്വാസ പരിശീലനം അറിവും അനുഭവവും’ […]

Diocese

തിയോളജി കോഴ്സ് മൂന്നാം ബാച്ച് വിദ്യാത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

വിനീഷ് വി. നെയ്യാറ്റിൻകര: തിയോളജി കോഴ്സ് മൂന്നാം ബാച്ച് വിദ്യാത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫാ. അലോഷ്യസ്സ് അധ്യക്ഷത വഹിച്ച സർട്ടിഫിക്കറ്റ് വിതരണ യോഗം മോൺ. വിൻസെന്റ് കെ പീറ്റർ ഉദ്ഘാടനം ചെയ്തു. കോഴ്സ് പൂർത്തിയാക്കിയ 8 വിദ്യാത്ഥികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി അനുമോദിച്ചു. വിശ്വാസ പരിജ്ഞാനം വർധിപ്പിക്കുന്നതിനും സഭാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതിനുമായാണ് തിയോളജി കോഴ്സ് സംഘടിപ്പിക്കുന്നത്. മൂന്നാം ബാച്ചിന്റെ വിജയകരമായ സമാപനം സഭാ പ്രവർത്തനങ്ങൾക്ക് പുതിയ കരുത്ത് പകരുന്നതാണ്.

Forane

വിശ്വാസ പരിശീലന കമ്മീഷൻ അധ്യാപകസംഗമം സംഘടിപ്പിച്ചു

ജോയി. സി വിതുര ചുള്ളിമാനൂർ: ചുളളിമാനൂർ ഫൊറോന വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ ഫൊറോന തല അധ്യാപകസംഗമം സംഘടിപ്പിച്ചു. ജൂലൈ 12 ഞായറാഴ്ച ഫൊറോന അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. അരുൺ രാജ് ഡി. പി. അധ്യക്ഷത വഹിച്ച സംഗമം ഫെറോന വികാരി ഡോ. ബിനു റ്റി. ഉദ്ഘാടനം ചെയ്തു. രൂപത കത്തീഡ്രൽ സഹ വികാരി ഫാ. അനു. സി. പരിശീലന ക്ലാസ്സ്‌ നയിച്ചു. യോഗത്തിൽ ബൈബിൾ കമ്മീഷൻ, രൂപത തല പരീക്ഷകളിൽ വിജയികളായവരെ ആദരിച്ചു. ഫൊറോന […]

Parish

പേപ്പർ ക്യാരിബാഗ് നിർമ്മാണപരിശീലനം സംഘടിപ്പിച്ചു

പുഷ്പലത ഉദിയൻകുളങ്ങര: ഉദിയൻകുളങ്ങര സെന്റ് മേരീസ് പള്ളിയിൽ ദേശീയ പേപ്പർ ബാഗ് ദിനത്തോട് അനുബന്ധിച്ച് KLCWA യുടെ നേതൃത്വത്തിൽ പേപ്പർ ക്യാരിബാഗ് നിർമ്മാണപരിശീലനം സംഘടിപ്പിച്ചു. ജൂലൈ 12 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം നടന്ന പരിശീലനത്തിൽ ആറയൂർ ഇടവക അംഗവും പാറശ്ശാല പഞ്ചായത്ത് കുളത്തൂർ ഡിവിഷൻ ബ്ലോക്ക് മെമ്പർ കൂടിയായ ശ്രീമതി പ്രവീണ ക്ലാസ് നയിച്ചു. ഇടവകയിൽ എല്ലാ വർഷവും ജൂലൈ 12 ന് ലോക പേപ്പർ ബാഗ് ദിനാചരണം നടത്തിവരുന്നു. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പരിസ്ഥിതി സൗഹൃദവും […]

Word of God

ആണ്ടുവട്ടം പതിനഞ്ചാം വാരം ബുധൻ വചനവായന

ജൂലൈ 15 ബുധൻ ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (വെട്ടുകാരനോടു കോടാലി വൻപു പറയുമോ?) കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: എൻെറ കോപത്തിൻെറ ദൺഡും രോഷത്തിന്റെ വടിയുമായ അസ്‌സീറിയാ! അധർമികളായ ജനതയ്‌ക്കെതിരേ ഞാൻ അവനെ അയയ്ക്കുന്നു. എന്റെ കോപത്തിനു പാത്രമായ ജനത്തെ കൊള്ളയടിക്കാനും കവർച്ചവസ്തു തട്ടിയെടുക്കാനും തെരുവിലെ ചളിപോലെ അവരെ ചവിട്ടിത്തേയ്ക്കാനും ഞാൻ അവനു കൽപന നല്‌കുന്നു. എന്നാൽ, അവൻെറ ഉദ്ദേശ്യമതല്ല. അവന്റെ മനസ്‌സിലെവിചാരവും അപ്രകാരമല്ല. നാശം മാത്രമാണ് അവൻ ചിന്തിക്കുന്നത്. അനേകം ജനതകളെ വിച്ഛേദിച്ചുകളയുകയാണ് അവന്റെ […]

Word of God

ആണ്ടുവട്ടം പതിനഞ്ചാം വാരം ചൊവ്വ വചനവായന

ജൂലൈ 14 ചൊവ്വ ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (വിശ്വസിക്കുന്നില്ലെങ്കിൽ നിനക്കു സുസ്ഥിതി ലഭിക്കുകയില്ല) യൂദാരാജാവായിരുന്ന ഉസിയായുടെ പുത്രനായ യോഥാമിന്റെ പുത്രൻ ആഹാസിൻെറ കാലത്ത് സിറിയാരാജാവായ റസീനും ഇസ്രായേൽ രാജാവും റമാലിയായുടെ പുത്രനുമായ പെക്കായും ജറുസലേമിനെതിരേ യുദ്‌ധത്തിനു വന്നു. എന്നാൽ അവർക്കതിനെ കീഴടക്കാൻ കഴിഞ്ഞില്ല. സിറിയാ, എഫ്രായിമിനോടു സഖ്യം ചെയ്തിരിക്കുന്നു എന്ന് ദാവീദുഭവനം അറിഞ്ഞപ്പോൾ, കൊടുങ്കാറ്റിൽ വനത്തിലെ വൃക്ഷങ്ങൾ ഇളകുന്നതു പോലെ, അവന്റെയും ജനത്തിന്റെയും ഹൃദയം വിറച്ചു. കർത്താവ് ഏശയ്യായോട് അരുൾചെയ്തു നീ പുത്രനായ ഷെയാർ […]

Parish

വട്ടപ്പാറ ഇടവകയിൽ യുവജന ദിനാഘോഷം സംഘടിപ്പിച്ചു

ഷെർളി ജോസ് വട്ടപ്പാറ: വട്ടപ്പാറ സെൻ്റ്.ഫ്രാൻസിസ് സേവ്യർ പള്ളിയിൽ കെ. സി. വൈ. എം യുവജനദിനാഘോഷം സംഘടിപ്പിച്ചു. ജൂലൈ 5 ഞായറാഴ്ച രാവിലെ 7.30 ന് യൂണിറ്റ് പ്രസിഡൻ്റ് എബിൻ ഫ്രാൻസിസ് പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് സഹവികാരിയും നെടുമങ്ങാട് ഫെറോന കെ. സി. വൈ. എം ഡയറക്ടറുമായ ഫാ. ജോബിൻ സെൽവിസ്റ്റർ മുഖ്യകാർമികനും ഇടവക വികാരി മോൺ. ജോസ് റാഫേൽ സഹകാർമികനുമായി. പുതുതായി സംഘടനയിലേക്ക് കടന്നവന്ന യുവജനങ്ങളെ സ്വാഗതം […]

Parish

വലിയവിള ഇടവകയിൽ യുവജന ദിനാഘോഷം സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ വലിയവിള: വലിയവിള ക്രിസ്തു രാജ പള്ളിയിൽ INFLAME 2k26 കെ.സി.വൈ.എം ദിനാഘോഷം സംഘടിപ്പിച്ചു. ജൂലൈ 05 ഞായറാഴ്ച നടന്ന യുവജന ദിനാഘോഷം ഇടവക വികാരി ഫാ. വത്സലൻ ജോസ് ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. പ്രശാന്ത് K.C.Y.M. പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. SSLC,+2 പരീക്ഷ വിജയികൾ, രൂപത-ഇടവക തലത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ എന്നിവരെ ആദരിച്ചു. യുവജനങ്ങളുടെ നേതൃത്വത്തിൽ നടന്ന വിവിധങ്ങളായ കലാപരിപാടിളെ തുടർന്ന് ആഘോഷങ്ങൾക്ക് സമാപനമായി

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.