Diocese

നെയ്യാറ്റിൻകര രൂപതയിൽ ബിബ്കാറ്റ് സംഗമം സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ വിശ്വാസ പരിശീലന കമ്മിഷന്റെ നേതൃത്വത്തിൽ ബിബ്കാറ്റ് സംഗമം സംഘടിപ്പിച്ചു. ജൂലൈ 11 ശനിയാഴ്ച ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന സംഗമം ബിഷപ്പ് എമിരിറ്റ്‌സ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു.

രൂപത അജപാലന ഡയറക്ടർ ഡോ. രാജദാസ് ജി. അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ചുള്ളിമാനൂർ വിശ്വാസ പരിശീലന കമ്മിഷൻ സെക്രട്ടറി ഡോ.അനൂപ്, സംസ്ഥാന സ്കോളർഷിപ്പ് പരീക്ഷ വിജയി കുമാരി അപർണ എന്നിവർ ആശംസകൾ അർപ്പിച്ചു.

‘വിശ്വാസ പരിശീലനം അറിവും അനുഭവവും’ എന്ന വിഷയത്തിൽ കട്ടയ്കോട് ഫൊറോനാ വികാരി ഫാ. ജോയി സാബു വൈ. ക്ലാസ് നയിച്ചു. തുടർന്ന് ബൈബിൾ കലോത്സവവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ബൈബിൾ കമ്മീഷൻ എക്‌സിക്യൂറ്റിവ് സെക്രട്ടറി ഫാ.ജോസഫ് ഷാജി മറുപടി നൽകി.

രൂപത പരീക്ഷ, ല സ്തോറിയ, ലോഗോസ് ക്വിസ്, രൂപത പരീക്ഷയിൽ ഫൊറോനയിൽ ഒന്നാം സ്ഥാനം ലഭിച്ചവർ, ബിബ്ലിയ, ബൈബിൾ കലോത്സവ രചനമത്സര വിജയികൾ തുടങ്ങിയവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

വിശ്വാസ പരിശീലന കമ്മിഷൻ രൂപത സെക്രട്ടറി ഡോ.സുരേഷ് ജെ. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിന് വിശ്വാസ പരിശീലന കമ്മിഷൻ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. അരുൺകുമാർ എസ്. എൽ. സ്വാഗതവും വിശ്വാസ പരിശീലന കമ്മിഷൻ രൂപത ആനിമേറ്റർ സെൽവിസ്റ്റർ ഡി. നന്ദിയും പ്രകാശിപ്പിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.