അഭിവന്ദ്യ സെൽവരാജൻ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ ഒന്നാം വാർഷികം മാർച്ച് 25-ന്
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ രണ്ടാമത്തെ മെത്രാൻ അഭിവന്ദ്യ ഡി. സെൽവരാജൻ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ ഒന്നാം വാർഷികാഘോഷം മാർച്ച് 25 ന് നടക്കും. “അനുകമ്പയോടെ ശുശ്രുഷിക്കാൻ” എന്ന ആപ്തവാക്യവുമായ് നെയ്യാറ്റിൻകര രൂപതയുടെ ഇടയനായി 2025 മാർച്ച് 25-നാണ് മെത്രാഭിഷേകകർമ്മം നടന്നത്. മാർച്ച് 25 ബുധനാഴ്ച കത്തീഡ്രൽ പള്ളിയിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവ് മുഖ്യകാർമികനാകും. ബിഷപ്പ് എമെരിത്തുസ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവും മോൺസിഞ്ഞോർമാരും ഫൊറോനാ വികാരിമാരും സഹകാർമ്മികരാവും. […]











