തപസ്സുകാലം : അഞ്ചാം വാരം മാർച്ച് 23 വചനവായന
മാർച്ച് 23 തിങ്കൾ ദാനിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (ഞാനിതാ മരിക്കാൻ പോകുന്നു. എങ്കിലും എനിക്കെതിരേ ദുഷ്ടതയോടെ ആരോപിച്ചിരുന്ന കാര്യങ്ങളിലൊന്നും ഞാൻ ചെയ്‌തിട്ടില്ല) അക്കാലത്ത്, യൊവാക്കിം എന്നൊരുവൻ ബാബിലോണിൽ ജീവിച്ചിരുന്നു. ഹിൽക്കിയായുടെ മകളും അതീവസുന്‌ദരിയും ദൈവഭക്‌തയുമായ സുസന്നയെ അവൻ വിവാഹം ചെയ്തു. അവളുടെ മാതാപിതാക്കൻമാർ നീതിനിഷ്ഠരായിരുന്നു; മോശയുടെ നിയമമനുസരിച്ച് അവർ തങ്ങളുടെ മകളെ എല്ലാക്കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ടായിരുന്നു. യൊവാക്കിം വളരെ സമ്പന്നനായിരുന്നു; വീടിനോടു ചേർന്ന് അവനു വിസ്‌തൃതമായ ഒരു ഉദ്യാന മുണ്ടായിരുന്നു; അവൻ എല്ലാവരെയുംകാൾ ആദരണീയനായിരുന്നതിനാൽ, യഹൂദർ അവനെ കാണാൻ […]











