സ്വന്തം ലേഖകൻ
വട്ടപ്പാറ: വട്ടപ്പാറ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി ഇടവക വികാരി മോൺ. ജോസ് റാഫേലിന്റെ നാമഹേതുക തിരുനാൾ ആഘോഷിച്ചു. മാർച്ച് 19 വ്യാഴാഴ്ച രാവിലെ നടന്ന ദിവ്യബലിയ്ക്ക് മോൺ. ജോസ് റാഫേൽ മുഖ്യകാർമികനായി, ഫാ.ജോബിൻ സെൽവിസ്റ്റർ സഹകാർമികനായിരുന്നു.
ദിവ്യബലിക്ക് ശേഷം കേക്ക് മുറിച്ച് ഇടവക ജനങ്ങളോടൊപ്പം സ്നേഹം പങ്കുവച്ചാണ് നാമഹേതുക തിരുനാൾ ആഘോഷിച്ചത്. ഇടവക ജനങ്ങൾ ഒന്നടങ്കം ആശംസകൾ നേർന്നു. ആഘോഷങ്ങൾക്ക് ഇടവക പാരിഷ് കൗൺസിൽ അംഗങ്ങൾ നേതൃത്വം നൽകി.




