ക്ലൈസില ക്ലമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ വിശ്വാസ പരിശീലന സമിതിയുടെ നേതൃത്വത്തിൽ ബിസിസികളിൽ കുരിശിന്റെ വഴി സംഘടിപ്പിച്ചു. മാർച്ച് 22 ഞായറാഴ്ച രാവിലെ 11 മണിക്ക് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിലിന്റെ പ്രാരംഭ പ്രാർത്ഥനയോടെ പള്ളിയിയിൽ നിന്ന് ആരംഭിച്ചു.
മതബോധന വിദ്യാർത്ഥിക്കളെ 4 ഹൗസുകളായ് തിരിച്ച് ഒരു ഹൗസ്സിന് 3 ബിസിസി എന്ന നിലയിൽ മതബോധന അധ്യാപകരുടെ മേൽനോട്ടത്തിലായിരുന്നു ഇടവകയിലെ 12 ബിസിസികളിലും വിദ്യാർത്ഥിക്കൾ ഭക്തിപൂർവ്വം കുരിശിന്റെവഴി പ്രാർത്ഥന നടത്തിയത്.
സിസ്റ്റർ ശാന്തി, ബി സി സി കോഡിനേറ്റർ പി.ജെ.ജപരാജ്, ഹെഡ് മാസ്റ്റർ പി. അനീഷ്, അധ്യാപക സെക്രട്ടറി ഡോ.ഡെയ്സിൻ, വിദ്യാർത്ഥി സെക്രട്ടറി അത്യുൽ വിജയ്, മതബോധന അദ്ധ്യാപകർ എന്നിവർ നേതൃത്വം നല്കി.




