Diocese

അഭിവന്ദ്യ സെൽവരാജൻ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ ഒന്നാം വാർഷികം മാർച്ച് 25-ന്

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ രണ്ടാമത്തെ മെത്രാൻ അഭിവന്ദ്യ ഡി. സെൽവരാജൻ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ ഒന്നാം വാർഷികാഘോഷം മാർച്ച് 25 ന് നടക്കും. “അനുകമ്പയോടെ ശുശ്രുഷിക്കാൻ” എന്ന ആപ്തവാക്യവുമായ് നെയ്യാറ്റിൻകര രൂപതയുടെ ഇടയനായി 2025 മാർച്ച് 25-നാണ് മെത്രാഭിഷേകകർമ്മം നടന്നത്.

മാർച്ച് 25 ബുധനാഴ്ച കത്തീഡ്രൽ പള്ളിയിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവ് മുഖ്യകാർമികനാകും. ബിഷപ്പ് എമെരിത്തുസ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവും മോൺസിഞ്ഞോർമാരും ഫൊറോനാ വികാരിമാരും സഹകാർമ്മികരാവും. രൂപത വികാരി ജനറൽ മോൺ.ക്രിസ്തുദാസ് തോംസൻ വചന സന്ദേശം നൽകും.

ലളിതമായി നടക്കുന്ന വാർഷികാഘോഷത്തിൽ രൂപതാ മെത്രാനോടൊപ്പം നന്ദിയുടെ അർപ്പിക്കാനും നമ്മുടെ രൂപതക്കുവേണ്ടി പ്രാർത്ഥിക്കുവാനും രൂപതയിൽ സേവനം ചെയ്യുന്ന വൈദികരെയും സന്യസ്‌തരെയും സെമിനാരി വിദ്യാർത്ഥികളെയുംരൂപത പാസ്‌റ്ററൽ കൗൺസിൽ അംഗങ്ങളെയും രൂപത സ്റ്റാഫിനെയും ആനിമേറ്റേഴ്‌സിനെയും ഉപദേശിമാരെയും ഇടവക കൗൺസിൽ പ്രതിനിധികളെയും വികാരി ജനറൽ മോൺ.ക്രിസ്തുദാസ് തോംസൻ ക്ഷണിച്ചിട്ടുണ്ട്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.