ആണ്ടുവട്ടം ഇരുപത്തിനാലാം വാരം : ശനി സെപ്തംബർ : 20 വചന വായന
ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (6 : 13 -16) (കർത്താവ് പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്കളങ്കമായി നീ കാത്തുസൂക്ഷിക്കണം) വാത്സല്യമുള്ളവനേ, എല്ലാറ്റിനും ജീവൻ നല്‌കുന്ന ദൈവത്തിന്റെയും പന്തിയോസ് പീലാത്തോസിൻ്റെ മുമ്പിൽ സത്യ ത്തിനു സാക്ഷ്യംനല്‌കിയ യേശുക്രിസ്‌തുവിന്റെയും സന്നിധിയിൽ നിന്നോടു ഞാൻ കല്‌പിക്കുന്നു. കർത്താവായ യേശുക്രിസ്‌തു പ്രത്യക്‌ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്കളങ്കമായും അന്യൂനമായും നീ കാത്തുസുക്ഷിക്കണം. വാഴ്ത്തപ്പെട്ടവനും ഏകപരമാധികാരിയും രാജാക്കൻമാരുടെ രാജാവും പ്രഭുക്കളുടെ പ്രഭുവുമായ ദൈവം യഥാകാലം ഇതു വെളിപ്പെടുത്തിത്തരും. അവിടന്നു മാത്രമാണ് […]











