ആണ്ടുവട്ടം ഇരുപത്തിമൂന്നാം വാരം : ബുധൻ സെപ്തംബർ : 10 വചന വായന
ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (3 : 1 -11) (നിങ്ങൾ ക്രിസ്തുവിനോടുകൂടെ മൃതരായിരിക്കുന്നതിനാൽ നിങ്ങളുടെ അവയവങ്ങളെ നിഗ്രഹിക്കുവിൻ) സഹോദരരേ, ക്രിസ്‌തുവിനോടൊപ്പം നിങ്ങൾ ഉയിർപ്പിക്കപ്പെട്ടെങ്കിൽ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിൻ. ഭൂമിയിലുള്ള വസ്‌തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയിൽ ശ്രദ്‌ധിക്കുവിൻ. എന്തെന്നാൽ, നിങ്ങൾ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവൻ ക്രിസ്‌തുവിനോടൊപ്പം ദൈവത്തിൽ നിഗൂഢമായി സ്‌ഥിതിചെയ്യുന്നു. നമ്മുടെ ജീവനായ ക്രിസ്‌തു പ്രത്യക്‌ഷനാകുമ്പോൾ അവനോടുകൂടെ നിങ്ങളും മഹത്ത്വത്തിൽ പ്രത്യക്‌ഷപ്പെടും. അതുകൊണ്ട് നിങ്ങളിൽ ഭൗമികമായുള്ളതെല്ലാം-അസാൻ മാർഗികത, […]











