Word of God

തിരുപിറവികാലം ജനുവരി 10 വചനവായന

ജനുവരി 10 ശനി ഒന്നാം വായന വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (അവന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാൽ അവിടന്നു. നമ്മുടെ പ്രാർഥന കേൾക്കും) വാത്സല്യമുള്ളവരേ, ദൈവപുത്രൻ്റെ ഇഷ്ടത്തിനനുസ്യതമായി എന്തെങ്കിലും നാം ചോദിച്ചാൽ, അവിടന്നു നമ്മുടെ പ്രാർഥന കേൾക്കും എന്നതാണു നമുക്ക് അവനിലുള്ള ഉറപ്പ്. നമ്മുടെ അപേക്ഷ അവിടന്നു കേൾക്കുന്നെന്നു നമുക്കറിയാമെങ്കിൽ, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്ക് അറിയാം. മരണത്തിനർഹമല്ലാത്ത പാപം സഹോദരൻ ചെയ്യുന്നത് ഒരുവൻ കണ്ടാൽ, അവൻ പ്രാർഥിക്കട്ടെ. അവനു ദൈവം ജീവൻ […]

Forane

തിരുപുറം പള്ളിയിൽ AI സെമിനാറും പ്രതിഭകളെ ആദരിക്കലും

അനൂപ് എ.സി നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഫൊറോന കൗൺസിൽ വിദ്യാഭ്യാസ സമിതിയുടെയും മീഡിയ മിനിസ്ട്രിയുടെയും നേതൃത്വത്തിൽ തിരുപുറം പള്ളിയിൽ AI സെമിനാറും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. ജനുവരി 2 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ AI (Artificial Inteligence) സംവിധാനത്തെ കുറിച്ച് സെമിനാർ നടത്തി. തിരുപുറം ഇടവക വികാരി ഫാ. ജിബിൻ രാജ് സെമിനാർ ഉദ്ഘാടനം ചെയ്തു. AI അടക്കമുള്ള ആധുനിക സങ്കേതവിദ്യകളിൽ പ്രഗത്ഭരായ Exatech Learning Hub എന്ന സ്ഥാപനമാണ് സെമിനാർ നയിച്ചത്.‌ […]

Parish

തിരുപുറം മീഡിയ മിനിസ്ട്രി രചന മത്സരം സംഘടിപ്പിച്ചു

അനൂപ് എ.സി. തിരുപുറം: തിരുപുറം ഇടവകയിൽ മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ രചന മത്സരം സംഘടിപ്പിച്ചു. നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ നിർദ്ദേശപ്രകാരം വി. കാർലോ അക്യുറ്റിസിന്റെ ദിനാചാരണത്തോടനുബന്ധിച്ച് വിശുദ്ധനെ കൂടുതൽ അറിയുക എന്ന ലക്ഷ്യത്തോടെയാണ് രചന മത്സരം നടത്തിയത്. ജനുവരി 4 ഞായറാഴ്ച ദിവ്യബലിയ്ക്ക് ശേഷം വിജയികളെ ഇടവക വികാരി ഫാ. ജിബിൻരാജ് ആദരിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി വേറിട്ട പ്രവർത്തനങ്ങളിലൂടെ തിരുപുറം മീഡിയ മിനിസ്ട്രി മുന്നോട്ടു പോകുകയാണ്. തുടർന്നും ഇതരത്തിലുള്ള പ്രവർത്തനങ്ങൾ മിനിസ്ട്രിയുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കാവുന്നതാണെന്ന് […]

Word of God

തിരുപിറവികാലം ജനുവരി 09  വചനവായന

ജനുവരി 09  വെള്ളി ഒന്നാം വായന വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് വാത്സല്യമുള്ളവരേ, യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്? ജലത്താലും രക്‌തത്താലും വന്നവൻ ഇവനാണ് – യേശുക്രിസ്‌തു.ജലത്താൽ മാത്രമല്ല, ജലത്താലും രക്‌തത്താലുമാണ് അവൻ വന്നത്. ആത്‌മാവാണ് സാക്‌ഷ്യം നല്‌കുന്നത്. ആത്‌മാവ് സത്യ മാണ്. മൂന്നു സാക്‌ഷികളാണുള്ളത്-ആത്‌മാവ്, ജലം, രക്‌തം. ഇവ മൂന്നും ഒരേ സാക്‌ഷ്യം നല്‌കുന്നു. മനുഷ്യരുടെ നാം സാക്‌ഷ്യം സ്വീകരിക്കുന്നെങ്കിൽ, ദൈവത്തിൻെറ സാക്‌ഷ്യം അതിനെക്കാൾ ശ്രേഷ്‌ഠമാണ്.  ഇതാണു തന്റെ പുത്രനെക്കുറിച്ചു ദൈവം […]

Word of God

തിരുപിറവികാലം ജനുവരി 08  വചനവായന

ജനുവരി 08  വ്യാഴം ഒന്നാം വായന വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കണം) പ്രിയപ്പെട്ടവരേ, ആദ്യം അവിടന്നു നമ്മെ സ്നേഹിച്ചു.അതിനാൽ, നാമും അവിടത്തെ സ്നേഹിക്കുന്നു. ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്‌താൽ, അവൻ കള്ളം പറയുന്നു.കാരണം, കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ല. ക്രിസ്‌തുവിൽനിന്ന് ഈ കല്‌പന നമുക്കു ലഭിച്ചിരിക്കുന്നു: ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കണം. യേശുവാണു ക്രിസ്തുവെന്നു വിശ്വസിക്കുന്ന ഏവനും […]

Parish

സെന്റ് ജൂഡ് പള്ളിയിൽ NEST ക്ലാസ്സ്‌ നടത്തി

ജോയ് റ്റി. പെരുകാവ്: കട്ടയ്ക്കോട് ഫൊറോനയിൽ പെരുകാവ് സെന്റ് ജൂഡ് നഗർ സെന്റ് ജൂഡ് പള്ളിയിലെ വിദ്യാഭ്യാസ ശുശ്രൂഷസമിതിയുടെ നേതൃത്വത്തിൽ NEST ക്ലാസ്സ്‌ സംഘടിപ്പിച്ചു. ജനുവരി 4 ഞായറാഴ്ച “പഠനം” എന്ന പ്രതിഭാസത്തെ കുറിച്ച് യുവരക്ഷകർത്താക്കൾക്കായി നടത്തിയ ക്ലാസ്സിൽ 16 അംഗങ്ങൾ പങ്കെടുത്തു. വീരണകാവ് മെഡിക്കൽ ഓഫീസർ ഡോ.സോജ എസ്.എസ്., ഫൊറോനാ അനിമേറ്റർ ലിനു ജോസ്, കട്ടയ്ക്കോട് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി ജോയി റ്റി. എന്നിവർ ക്ലാസുകൾ നയിച്ചു.

Parish

ധനശേഖരത്തിന് പാഴ്‌വസ്തുക്കൾ ശേഖരിച്ച് പൊൻവിള മീഡിയ മിനിസ്ട്രി

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ ആക്രി സാധനങ്ങളുടെ ശേഖരണം ആരംഭിച്ചു. ജനുവരി 3 ശനിയാഴ്ച ആക്രിശേഖരണത്തിന്റ ഉത്ഘാടനം ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ നിർവ്വഹിച്ചു. ഇടവക മീഡിയ മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഇടവക വികാരിയുടെ നിർദ്ദേശാനുസരണമാണ് പാഴ്‌വസ്തുക്കളുടെ ശേഖരണം നടത്തുന്നത്. ഇടവകയിലെ ഭവനങ്ങൾ സന്ദർശിച്ച് ബി.സി.സി. ഭാരവാഹികൾ വഴി സ്വരൂപിക്കുന്ന ആക്രി സാധനങ്ങൾ മീഡിയമിനിസ്ട്രി ഭാരവാഹികൾ ശേഖരിക്കുകയാണ് ചെയ്യുക. ഇടവക പ്രതിനിധി […]

Word of God

തിരുപിറവികാലം ജനുവരി 07 വചനവായന

ജനുവരി 07 ബുധൻ വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (നാം പരസ്‌പരം സ്നേഹിച്ചാൽ ദൈവം നമ്മിൽ വസിക്കും) പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇപ്രകാരം സ്നേഹിച്ചെങ്കിൽ നാമും പരസ്‌പരം സ്നേഹിക്കാൻ കടപ്പെട്ടിരിക്കുന്നു. ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല; എന്നാൽ, നാം പരസ്‌പരം സ്നേഹിച്ചാൽ ദൈവം നമ്മിൽ വസിക്കും. അവിടത്തെ സ്നേഹം നമ്മിൽ പൂർണമാവുകയും ചെയ്യും. ദൈവം തന്റെ ആത്മാവിനെ നമുക്കു തന്നിരിക്കുന്നതിനാൽ നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നു എന്നു നാം അറിയുന്നു. പിതാവു തന്റെ  പുത്രനെ […]

Parish

ഇടവക തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിലെ കട്ടയ്ക്കോട് സെയിന്റ് ആന്റെണീസ് ഫൊറോന പള്ളിയുടെ 103ാമത് ഇടവക തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു. ഡിസംബർ 4 ഞായറാഴ്ച രാവിലെ ദിവ്യബലിക്ക് ശേഷം സഹവികാരി ഫാ.ഫ്രാങ്കോ അറക്കപ്പാടൻ TOR അജപാലന കൗൺസിൽ സെക്രട്ടറി ബാബുദാസ്, അജപാലന ശുശ്രൂഷ സമിതി സെക്രട്ടറി അലക്സാണ്ടർ എന്നിവർക്ക് നോട്ടീസ് കൈമാറികൊണ്ടായിരുന്നു പ്രകാശനം ചെയ്തത്. 2026 ജനുവരി 13 ചൊവ്വ മുതൽ 25 ഞായർ വരെയാണ് ഇടവക തിരുനാൾ നടക്കുക. തിരുനാളിന്റെ ഭാഗമായി ജനുവരി 19 […]

Ministry

KLM ആട് വിതരണ പദ്ധതി

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപത നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി (NIDS) യുടെ നേതൃത്വത്തിൽ ആട് വിതരണം ചെയ്തു. ഡിസംബർ 13 ശനിയാഴ്ച രാവിലെ 9.30-ന് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ KLM നെയ്യാറ്റിൻകര രൂപത ഡയറക്ടർ ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം NIDS ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ ഉദ്ഘാടനം ചെയ്തു. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന കേരള ലേബർ മൂവ്മെന്റ് (KLM) അംഗങ്ങളുടെ ജീവിതനിലവാരം […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.