സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: ഫിനോലെക്സ് ഇൻഡസ്ട്രീസ് ലിമിറ്റഡും മുകുൾ മാധവ് ഫൗണ്ടേഷനും നിഡ്‌സ് കാരുണ്യ ഫാമിലി അഡോപ്ഷൻ പ്രോഗ്രാമിലൂടെ നിർദ്ധനരായ കുടുംബങ്ങൾക്ക് നടപ്പിലാക്കിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ഒക്ടോബർ 31 ശനിയാഴ്ച ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനം നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ഡി. സെൽവരാജൻ പിതാവ് ഉദ്ഘാടനം ചെയ്തു.
നിഡ്സ് പ്രസിഡന്റ് മോൺ. ക്രിസ്തുദാസ് തോംസൺ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നെയ്യാറ്റിൻകര നിയോജകമണ്ഡലം MLA ശ്രീ. ശക്തൻ എൻ. ഭക്ഷ്യക്കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. കാരുണ്യ അഡോപ്ഷൻ പ്രോഗ്രാം കൺവീനർ മോൺ. ജി. ക്രിസ്‌തുദാസ്, സ്റ്റേറ്റ് ഹെഡ് ഫിനോലെക്സ് ഇൻഡസ്ട്രീസ് ശ്രീ. ബിനോയ് ആന്റണി, KFB മുൻജില്ലാ പ്രസ്‌ഡന്റ് ശ്രി. ലിജിൻ എൽ. ആർ., NIDS പ്രോജക്ട് ഓഫീസർ ശ്രീ. എ. എം. മൈക്കിൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
കാഴ്ചയില്ലാത്തവർ, നിർദ്ധനരായ കുടുംബങ്ങൾ, അവശത അനുഭവിക്കുന്നവർ, വൈകല്യമുള്ളവർ തുടങ്ങിയവർക്കായ് 1400 രൂപ വിലവരുന്ന 205 ഭക്ഷ്യക്കിറ്റുകളാണ് വിതരണം ചെയ്തത്. ഫിനോലെക്സ് ഇൻഡസ്ട്രീസ് ലിമിറ്റഡും മുകുൾ മാധവ് ഫൗണ്ടേഷനും ഇന്ത്യയിൽ 35 സ്ഥലങ്ങളിലായി 20000 – ൽ അധികം ആൾക്കാർക്ക് ഈ ഫുഡ് കിറ്റ് വിതരണം ചെയ്ത് വരുന്നു.
ശ്രീ. ഷാജി കെ. എൻ യോഗത്തിന് സ്വാഗതവും ശ്രീമതി ലളിത സി. നന്ദിയും ആശംസിച്ചു.




