Parish

ജപമാല മാസാചരണത്തിന് സമാപനമായി

സുരേഷ് കുമാർ

മാവിളക്കടവ്: മാവിളക്കടവ് വി.ജോൺ മരിയവിയാനി ഇടവകയിൽ ജപമാല മാസാചരണത്തിന് സമാപനമായി. ഒക്ടോബർ 29 വ്യാഴാഴ്ച വൈകുന്നേരം നടന്ന ദിവ്യബലിയിൽ ഇടവക വികാരി ഫാ.വത്സലൻ ജോസ് മുഖ്യകാർമ്മികനായി.

കുടുംബപ്രാർത്ഥനയുടെ പ്രാധാന്യത്തെ കുറിച്ച് ആമുഖ സന്ദേശത്തിൽ അച്ചൻ ഓർമിപ്പിച്ചു. ദിവ്യബലിയെ തുടർന്ന് മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ വിശ്വാസികൾ ഭക്തിപൂർവ്വം പങ്കെടുത്തു.

ഒക്ടോബർ 01 വ്യാഴാഴ്ച വൈകുന്നേരം 12 ബി.സി.സി.കളിൽ നിന്നുള്ള മാതാവിന്റെ തിരുസ്വരൂപം ഇടവക വികാരി ഫാ.വത്സലൻ ജോസ് ആശീർവദിച്ച് നൽകിയതിനെ തുടർന്നായിരുന്നു ജപമാല മാസാചരണത്തിന് തുടക്കമായത്. തുടർന്ന് ബിസിസി യിലെ ഓരോ ഭവനങ്ങളിലും ജപമാല പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.