Parish

സകല മരിച്ചവരുടെയും തിരുനാൾ ആചരിച്ചു

രത്‌നരാജൻ.എസ്

മുതിയാവിള: സകല മരിച്ചവരുടെയും തിരുനാളിനോടനുബന്ധിച്ച് മുതിയാവിള സെന്റ് ആൽബർട്ട് ഫൊറോന ചർച്ചിൽ സകല മരിച്ചവരുടെയും തിരുനാൾ ആചരിച്ചു. നവംബർ 02 തിങ്കളാഴ്ച രാവിലെ 07 ന് നടന്ന ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ.സ്റ്റാൻലി രാജ് മുഖ്യകാർമികനായി.

ദിവ്യബലിയെ തുടർന്ന് പള്ളി സെമിത്തേരിയിൽ കല്ലറ അനുസ്മരണ പ്രാർത്ഥനയും നടന്നു. ഇടവക അജപാലന സമിതിയുടെ നേതൃത്വത്തിൽ സെമിത്തേരി ശുചീകരിക്കുകയും കല്ലറകൾ മനോഹരമായി അലങ്കരിക്കുകയും ചെയ്തു. പരേതരായ പ്രിയപ്പെട്ടവരുടെ സ്മരണയ്ക്കായി അവരുടെ ചിത്രങ്ങൾ പള്ളിയിൽ അൾത്താരയ്ക്കു മുന്നിൽ ആദരപൂർവം സ്ഥാപിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരെ അനുസ്മരിച്ചും അവർക്കുവേണ്ടി പ്രാർത്ഥിച്ചും നിരവധി ഇടവകാംഗങ്ങൾ തിരുനാൾ ശുശ്രൂഷകളിൽ പങ്കുചേർന്നു.

വിശ്വാസത്തിൽ മരണമടഞ്ഞവരെ സ്നേഹത്തോടെയും പ്രത്യാശയോടെയും ഓർക്കുന്നതിനും നിത്യജീവന്റെ ക്രൈസ്തവ വിശ്വാസം പുതുക്കുന്നതിനും ഈ ദിനാചരണം ഇടവകാംഗങ്ങൾക്ക് അവസരമായി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.