Word of God

വി. ലൂക്കാ സുവിശേഷകൻ(തിരുന്നാൾ) ഒക്‌ടോബർ – 18 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന് (4 : 9-17a) (ലൂക്കാ മാത്രമേ എന്നോടുകൂടെയുള്ളൂ) സഹോദരാ, എന്റെ അടുത്തു വേഗം എത്തിച്ചേരാൻ ഉത്സാഹിക്കുക. എന്തെന്നാൽ, ഈ ലോകത്തോടുള്ള ആസക്തിമൂലം ദേമാസ് എന്നെ വിട്ട് തെസലോനിക്കായിലേക്കു പോയിരിക്കുന്നു. ക്രെസ്കെസ് ഗലാത്തിയായിലേക്കും തീത്തോസ് ദൽമാത്തിയായിലേക്കും പോയ്ക്കഴിഞ്ഞു. ലൂക്കാ മാത്രമേ എന്നോടുകൂ ടെയുള്ളു. മർക്കോസിനെക്കൂടെ നീ കുട്ടിക്കൊണ്ടുവരണം. ശുശ്രൂഷയിൽ അവൻ എനിക്കു വളരെ പ്രയോജനപ്പെടും. തിക്കിക്കോസിനെ ഞാൻ എഫേസോസിലേക്കയച്ചിരിക്കുകയാണ്. നീ വരുമ്പോൾ, ഞാൻ ത്രോവാസിൽ കാർപോസ്‌സിന്റെ […]

Parish

ഇടവക ദിനാചരണവും ദൈവാലയ ആശീർവാദ ദിനാഘോഷവും നടന്നു

ഷീജ രാജ് പേയാട്: പേയാട് സെന്റ്‌ സേവ്യേഴ്സ് പള്ളിയുടെ ഇടവക ദിനവും പുതിയ ദൈവാലയാശിർവാദത്തിന്റെ 20 -ാം വാർഷിക പ്രവേശന ദിനാഘോഷവും ഒക്ടോബർ 15 വൈകുന്നേരം 6 മണിക്ക് നടന്നു. ആഘോഷമായ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപതയിൽ നിന്നുള്ള ഫാ. എബിൻ സ്റ്റാന്റലി നേതൃത്വം നൽകി. ഇടവക വികാരി റവ. ഡോ. ജസ്റ്റിൻ ഡൊമിനിക് വചന പ്രഘോഷണം നടത്തി. ഇടവക കൗൺസിൽ ദിവ്യബലിക്ക് ക്രമീകരണ നേതൃത്വം നൽകി. വാർഷിക പരിപാടിയിൽ ബി.സി.സി. യൂണിറ്റുകളുടെയും മതബോധനത്തിന്റെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും […]

Parish

പേയാട്‌ സെൻ്റ് ജൂഡ് പള്ളിയിൽ കൂൺ കൃഷി പരിശീലനം നടത്തി

റിനു എസ്. ജസ്റ്റസ് പേയാട്: കട്ടയ്ക്കോട് ഫൊറോന പേയാട് സെൻ്റ് ജൂഡ് നഗർ സെൻ്റ് ജൂഡ് പള്ളിയിൽ നിഡ്സിൻ്റെ ആഭിമുഖ്യത്തിൽ കൂൺ കൃഷി പരിശീലനം നടത്തി. ഒക്ടോബർ 11 ശനിയാഴ്‌ച ഉച്ചയ്ക്കുശേഷം 01:00 മണിയോടെ പള്ളി ഹാളിൽ വച്ചാണ് പരിശീലനം സംഘടിപ്പിച്ചത്. സ്വയം തൊഴിൽ കണ്ടെത്തുന്നതിൻ്റെ ഭാഗമായി സെൻ്റ് ജൂഡ് യൂണിറ്റിലെ സാമൂഹിക ശുശ്രൂഷ സമിതിയാണ് സൗജന്യ കൂൺ കൃഷി പരിശീലനം സംഘടിപ്പിച്ചത്. നിഡ്സ് കാർഷിക വികസന കമ്മീഷൻ സെക്രട്ടറി വത്സലൻ ക്ലാസുകൾ കൈകാര്യം ചെയ്‌തു. ഇരുപതോളം […]

Diocese Parish

കത്തീഡ്രൽ പള്ളിയിൽ മോഷണം നടത്തിയ ആളെ പിടികൂടി, തെളിവെടുപ്പ്‌ നടത്തി

സ്വന്തം ലേഖകൻ .നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ കത്തീഡ്രൽ പള്ളിയായ അമലോത്ഭവമാതാ കത്തീഡ്രൽ പള്ളിയിൽ മോഷണം നടത്തിയ യുവാവിനെ കേരള പോലീസ് പിടികൂടി. ഇന്നലെ (ഒക്ടോബർ 16) കൊല്ലത്തുനിന്നാണു പ്രതിയെ പിടികൂടിയത്‌. വിശദമായ തെളിവെടുപ്പിനായി പ്രതിയെ കത്തീഡ്രൽ പള്ളിയിൽ കൊണ്ടുവന്നു. തമിഴ്നാട് ചെന്നൈ സ്വദേശിയായ 29 വയസുള്ള ഡാനിയേൽ മത്യാസാണു മോഷണം നടത്തിയത്‌. കേരള പോലീസ്‌ നടത്തിയ അന്വേഷണത്തെയും പ്രതിയെ പിടികൂടിയതിനെയും കത്തീഡ്രൽ ഇടവക കൗൺസിൽ അഭിനന്ദിക്കുകയും പോലീസ്‌ ഉദ്യോഗസ്ഥർക്ക്‌ നന്ദി അറിയിക്കുകയും ചെയ്തു. സെപ്തംബർ 22 തിങ്കളാഴ്ച […]

Parish

പോപ്പ് ഫ്രാൻസിസ് സ്റ്റഡി സർക്കിൾ ഇനി ഒരു സ്ഥിരം കേന്ദ്രത്തിൽ

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: പോപ്പ് ഫ്രാൻസിസ് സ്റ്റഡി സർക്കിളിൻ്റെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നതിൻ്റെ ഭാഗമായി ഒരു സ്ഥിരം കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിക്കുന്നു. നെയ്യാർ ഡാം സെൻ്റ് ആൻ്റണീസ് ലത്തീൻ കത്തോലിക്ക പള്ളി കാമ്പസിലാണു “ലൗദാത്തോ സി സെൻ്റർ” എന്നപേരിൽ സ്ഥാപനം ആരംഭിക്കുക. 2025 ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 9 ന് ലൗദാത്തോ സി സെൻ്ററിന്റെ ആശീർവാദം നടക്കുമെന്ന് പോപ്പ് ഫ്രാൻസിസ് സ്റ്റഡി സർക്കിൾ ഭാരവാഹികൾ അറിയിച്ചു. തുടർന്ന് 10.30 ന് ഫ്രാൻസിസ് പാപ്പയുടെ അവസാനത്തെ ചാക്രിക […]

Parish

സെന്റ് മേരിസ് പള്ളിയിൽ മീഡിയ മിനിസ്ട്രി ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: സെന്റ് മേരീസ് എസ് എം നഗർ പളളിയിൽ മീഡിയ മിനിസ്ട്രിയുടെ ഉദ്ഘാടനം ഇടവക വികാരി ഫാ. ഇമ്മാനുവൽ ജോൺ ഒ.സി.ഡി. നിർവ്വഹിച്ചു. ഇടവകയിലെ ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങൾ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ വിശ്വാസികളിൽ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് മീഡിയാ പ്രവർത്തകർ പറഞ്ഞു.

Word of God

ആണ്ടുവട്ടം ഇരുപത്തെട്ടാം വാരം : വെളളി ഒക്‌ടോബർ – 17 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (4 : 1-8) (അബ്രാഹം ദൈവത്തിൽ വിശ്വസിച്ചു; അത് അവന് നീതിയായി പരിഗണിക്കപ്പെട്ടു) സഹോദരരേ, ജഡപ്രകാരം നമ്മുടെ പൂർവപിതാവായ അബ്രാഹത്തെക്കുറിച്ച് എന്താണു പറയേണ്ടത്? അബ്രാഹം പ്രവൃത്തികളാലാണു നീതിമത്കരിക്കപ്പെട്ടതെങ്കിൽ അവന് അഭിമാനത്തിനു വകയുണ്ട് – ദൈവസന്നിധിയിലല്ലെന്നുമാത്രം. വിശുദ്ധലിഖിതം പറയുന്നതെന്താണ്? അബ്രാഹം ദൈവത്തിൽ വിശ്വസിച്ചു; അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു. ജോലി ചെയ്യുന്നവന്റെ കൂലി കണക്കാക്കപ്പെടുന്നതു ദാനമായല്ല, അവകാശമായാണ്. പ്രവൃത്തികൾ കൂടാതെതന്നെ പാപിയെ നീതിമത്കരിക്കുന്നവനിൽ വിശ്വസിക്കുന്നവൻ വിശ്വാസം […]

Word of God

ആണ്ടുവട്ടം ഇരുപത്തെട്ടാം വാരം : വ്യാഴം ഒക്‌ടോബർ – 16 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (3 : 21-30a) (നിയമാനുഷ്ഠാനം കൂടാതെതന്നെ വിശ്വാസത്താൽ മനുഷ്യൻ നീതിമത്കരിക്കപ്പെടുന്നു) സഹോദരരേ, നിയമവും പ്രവാചകൻമാരും സാക്‌ഷ്യപ്പെടുത്തിയിട്ടുള്ള ദൈവനീതി നിയമത്തിലൂടെയല്ലാതെ ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. ഈ ദൈവനീതി, വിശ്വസിക്കുന്ന എല്ലാവർക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്തു‌വിലുള്ള വിശ്വാസംവഴി ലഭിക്കുന്നതാണ്. എല്ലാവരും പാപംചെയ്ത് ദൈവമഹത്ത്വത്തിന് അയോഗ്യരായി. അവർ അവിടത്തെ കൃപയാൽ യേശുക്രിസ്‌തുവഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതിമത്കരിക്കപ്പെടുന്നു. വിശ്വാസംവഴി സംലബ്ധമാകുന്ന രക്തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്ചയിച്ചുതന്നു. അവിടന്നു തന്റെ […]

Parish

ദൈവപരിപാലന ദൈവാലയത്തിൽ മീഡിയ മിനിസ്ട്രി ലോഗോ പ്രകാശനം ചെയ്തു

ആൻസി വിതുര: ദൈവപരിപാലന ദൈവാലയത്തിൽ വി. കാർലോ അക്വിറ്റിസിന്റെ തിരുനാൾ ദിനത്തിൽ മീഡിയ മിനിസ്ട്രിയുടെ ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഒക്ടോബർ 12 ന് ഫൊറോന മീഡിയ മിനിസ്ട്രി ഡയറക്ടറും ഇടവക സഹവികാരിയുമായ ഫാ. ലിജോമോൻ ലീൻ OSJയാണ് ലോഗോ അനാവരണം ചെയ്ത് ഇടവക മീഡിയ പ്രതിനിധികൾക്ക് കൈമാറിയത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സഭാപ്രവർത്തനങ്ങൾ സുഗമമാക്കാൻ കഴിയുമെന്നും അവ പരമാവതി പ്രയോജനപ്പെടുത്താൻ കഴിയട്ടെയെന്നും ഫാ. ലിജോമോൻ വിതുരയിലെ മീഡിയാ മിനിസ്ട്രി അംഗങ്ങളെ ആശംസിച്ചു.

Diocese

ഭക്തി നിര്‍ഭരമായി നെയ്യാറ്റിന്‍കര രൂപത ജപമാല പദയാത്ര

സ്വന്തം ലേഖകൻ നെയ്യാറ്റിന്‍കര : പരിശുദ്ധ മാതാവിന്‍റെ ജപമാലമാസാചരത്തിന്‍റെ ഭാഗമായി ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം സംഘടിപ്പിച്ച ജപമാല പദയാത്ര ഭക്തി സാന്ദ്രമായി. മാറനല്ലൂര്‍ സെന്‍റ് പോള്‍സ് ദേവാലയത്തില്‍ നിന്ന് ആരംഭിച്ച പദയാത്ര തീര്‍ഥാടന ദേവാലയമായ തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയത്തില്‍ സമാപിച്ചു. മഴയെ അവഗ്ഗണിച്ച് നൂറുകണക്കിന് വിശ്വാസികള്‍ ജപമാല പദയാത്രയില്‍ അണിനിരന്നു. പദയാത്ര രൂപത വികാരി ജനറല്‍ മോണ്‍. വിന്‍സെന്‍റ് കെ പീറ്റര്‍ ഉദ്ഘാടനം ചെയ്തു. കമ്മിസിയം പ്രസിഡന്‍റ് സി ജോസ്, ഫാ. എസ്എം […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.