Parish

പേയാട് സെന്റ് ജൂഡ് പള്ളിയിൽ വി.കാർലോ അക്യൂട്ടിസിന്റെ ചിത്രരചന മത്സരം

റിനു എസ്. ജസ്റ്റസ് പേയാട്: പേയാട് സെന്റ് ജൂഡ് നഗർ സെന്റ് ജൂഡ് പള്ളിയിൽ മീഡിയ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ വി.കാർലോ അക്യൂട്ടിസിന്റെ ചിത്രത്തിന് നിറം കൊടുക്കൽ മത്സരം സംഘടിപ്പിച്ചു. ഒക്ടോബർ 18 ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് മത്സരം നടത്തിയത്. വിശുദ്ധ കാർലോ അക്യൂട്ടിസിന്റെ ആദ്യ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. കെ.ജി, എൽ.പി, യു.പി., എച്ച്. എസ്. വിഭാഗങ്ങളിലെ കുട്ടികൾക്കാണ് കളറിംഗ് മത്സരം നടത്തിയത്. മത്സരത്തിൽ 4 വിഭാഗങ്ങളിൽ നിന്നുമായി 25 കുട്ടികൾ പങ്കെടുത്തു. […]

Word of God

ആണ്ടുവട്ടം : മുപ്പതാം വാരം : തിങ്കൾ ഒക്‌ടോബർ – 27 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (8 :12-17) (പുത്രസ്വീകാരത്തിൻ്റെ ആത്‌മാവിനെയാണു നിങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണ് നാം ആബാ-പിതാവേ എന്നുവിളിക്കുന്നത്) സഹോദരരേ, ജഡികപ്രവണതകൾക്കനുസരിച്ചു ജീവിക്കാൻ നാം ജഡത്തിനു കടപ്പെട്ടവരല്ല. ജഡികരായി ജീവിക്കുന്നെങ്കിൽ നിങ്ങൾ തീർച്ചയായും മരിക്കും. എന്നാൽ, ശരീരത്തിന്റെ പ്രവണതകൾ ആത്മാവാൽ നിഹനിക്കുന്നെങ്കിൽ നിങ്ങൾ ജീവിക്കും. ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രൻമാരാണ്. നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്‌മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. ഈ […]

Word of God

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒക്‌ടോബർ – 26 വചന വായന

ഒന്നാം വായന പ്രഭാഷകന്റെ പുസ്‌തകത്തിൽനിന്ന് (35 : 12 – 14, 16-18) (വിനീതന്റെ പ്രാർഥന മേഘങ്ങളെ ഭേദിക്കുന്നു) കർത്താവ് പക്ഷപാതമില്ലാത്ത ന്യായാധിപനാണ്.അവിടന്ന് ദരിദ്രനോടു പക്‌ഷപാതം കാണിക്കുന്നില്ല;തിൻമയ്ക്കു വിധേയനായവന്റെ പ്രാർഥന അവിടന്ന് കേൾക്കും.അനാഥന്റെ പ്രാർഥനയോ വിധവയുടെ പരാതികളോഅവിടന്ന് അവഗണിക്കുകയില്ല.തന്റെ കണ്ണീരിനു കാരണമായവനെതിരായി വിധവവിലപിക്കുമ്പോൾ അവളുടെ കവിളിലൂടെ കണ്ണീർഒഴുകുകയില്ലേ?കർത്താവിനു പ്രീതികരമായി ശുശ്രൂഷചെയ്യുന്നവൻസ്വീകാര്യനാണ്;അവന്റെ പ്രാർഥന മേഘങ്ങളോളം എത്തുന്നു.വിനീതന്റെ പ്രാർഥന മേഘങ്ങൾ തുളച്ചുകയറുന്നു;അത് കർത്തൃസന്നിധിയിലെത്തുന്നതുവരെ അവൻസ്വസ്ഥനാവുകയില്ല;ന്യായവിധി നടത്തി നിഷ്കളങ്കനു നീതി നല്‌കാൻഅത്യുന്നതൻ സന്ദർശിക്കുന്നതുവരെ അവൻ പിൻവാങ്ങുകയില്ല.കർത്താവ് വൈകുകയോ സ്വസ്‌ഥനായിരിക്കുകയോ ഇല്ല. കർത്താവിൻ്റെ […]

Diocese

നെയ്യാറ്റിന്‍കര രൂപതക്ക് 3 പുതിയ മോൺസിഞ്ഞോര്‍മാര്‍; റവ.ഡോ.ക്രിസ്തുദാസ് തോംസണ്‍ രൂപതയുടെ പുതിയ വികാരി ജനറല്‍

സ്വന്തം ലേഖകൻ നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീല്‍ രൂപതയില്‍ 3 വൈദീകരെ ബിഷപ്പ് ഡോ.സെല്‍വരാജന്‍ ഡി. മോണ്‍സിഞ്ഞോർ പദവിയിലേക്ക് ഉയര്‍ത്തി. നെയ്യാറ്റിൻകര മൈനർ സെമിനാരി റെക്ടറായിരുന്ന റവ. ഡോ.ക്രിസ്തുദാസ് തോംസണ്‍, രൂപതയുടെ ചാന്‍സിലറായിരുന്ന റവ. ഡോ.ജോസ് റാഫേല്‍, വിദ്യാഭ്യാസ ശുശ്രൂഷാ സമിതി ഡയറക്ടറായിരുന്ന റവ. ഡോ.ജോണി കെ. ലോറന്‍സ് എന്നിവരാണ് പുതിയ മോണ്‍സിഞ്ഞോര്‍മാര്‍. മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട രൂപതയുടെ മൈനർ സെമിനാരി റെക്ടറായിരുന്ന റവ.ഡോ.ക്രിസ്തുദാസ് തോംസണ്‍ രൂപതയുടെ പുതിയ വികാരി ജനറലാവും. ചെട്ടിക്കുന്ന് തിരുഹൃദയ ദൈവാലയാംഗമാണ് അദ്ദേഹം. നെടുമങ്ങാട് […]

Parish

വി. കാർലോ അക്യൂറ്റിസിന്റെ തിരുനാൾ ആഘോഷിച്ച് പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ മാധ്യമ ശുശ്രൂഷയുടെ മധ്യസ്ഥൻ വി. കാർലോ അക്യൂറ്റിസിന്റെ തിരുനാൾ ആഘോഷിച്ചു. ഒക്‌ടോബർ 19 ഞായർ രാവിലെ 8 മണിയ്ക്ക് നടത്തിയ ആഘോഷമായ ദിവ്യബലിയിൽ ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ മുഖ്യകാർമ്മികനായി. ഭക്ത-സംഘടനകളുടെ നേതൃത്വത്തിൽ ഇടവക ജനങ്ങൾ ദിവ്യബലിയിൽ സജീവമായി പങ്കെടുത്തു. വി. കാർലോ അക്യൂറ്റിസിനെ ഇടവക മാധ്യമ ശുശ്രൂഷയുടെ മധ്യസ്ഥനായി ഇടവകവികാരി പ്രഖ്യാപിച്ചു. തുടർന്ന്, […]

Word of God

ആണ്ടുവട്ടം: ഇരുപത്തൊമ്പതാം വാരം : ശനി ഒക്‌ടോബർ – 25 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (8 :1-11) (യേശുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു.) സഹോദരരേ, ഇപ്പോൾ യേശുക്രിസ്‌തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവർക്കു ശിക്‌ഷാവിധിയില്ല. എന്തെന്നാൽ, യേശുക്രി സ്തുവിലുള്ള ജീവാത്മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിൽനിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു. ശരീരത്താൽ ബലഹീനമാക്കപ്പെട്ട നിയമത്തിന് അസാധ്യമായത്‌ ദൈവം ചെയ്‌തു. അവിടന്നു തന്റെ പുത്രനെ പാപപരിഹാരത്തിനുവേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തിൽ അയച്ചുകൊണ്ട് പാപത്തിനു ശരീരത്തിൽ ശിക്ഷവിധിച്ചു. ഇത് ശരീരത്തിന്റെ പ്രവണതകൾക്കനുസരിച്ചു ജീവിക്കാതെ, ആത്മാവിന്റെ പ്രചോദനമനുസരിച്ചു ജീവിക്കുന്ന […]

Word of God

ആണ്ടുവട്ടം: ഇരുപത്തൊമ്പതാം വാരം : വെളളി ഒക്‌ടോബർ – 24 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (7 :18-25a) (മരണത്തിന് അധീനമായ ഈ ശരീരത്തിൽനിന്ന് ആരെന്നെ മോചിപ്പിക്കും?) സഹോദരരേ, എന്നിൽ, അതായത്, ശരീരത്തിൽ, എന്റെ നൻമ വസിക്കുന്നില്ലെന്നു ഞാനറിയുന്നു. നൻമ ഇച്ഛിക്കാൻ എനിക്കു സാധിക്കും; എന്നാൽ, പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ഇച്ഛിക്കുന്ന നൻമയല്ല, ഇച്ഛിക്കാത്ത തിൻമയാണു ഞാൻ പ്രവർത്തിക്കുന്നത്. ഞാൻ ഇച്ഛിക്കാത്തതു ഞാൻ ചെയ്യുന്നെങ്കിൽ, അതു ചെയ്യുന്നത് ഒരിക്കലും ഞാനല്ല, എന്നിൽ വസിക്കുന്ന പാപമാണ്. അങ്ങനെ, നൻമ ചെയ്യാനാഗ്രഹിക്കുന്ന എന്നിൽത്തന്നെ തിൻമയുണ്ട് എന്നൊരു […]

Diocese

നെയ്യാറ്റിന്‍കരയുടെ രൂപതാധ്യക്ഷന് കത്തീഡ്രലിൽ കാനോനിക സ്വീകരണം

സ്വന്തം ലേഖകൻ നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റ റൈറ്റ് റവ. ഡോ. ഡി.സെല്‍വരാജന്‍ പിതാവിനെ അദ്ദേഹത്തിന്റെ ഭദ്രാസന ദൈവാലയമായ അമലോത്ഭവമാതാ കത്തീഡ്രലിൽ കാനോനിക സ്വീകരണം നൽകി സ്വീകരിച്ചു. രൂപതയുടെ പുതിയ ഇടയെനെന്ന നിലയിലുള്ള ആദ്യദിവ്യബലി അര്‍പ്പിക്കുവാനായിട്ട് എത്തിയതാണ് ബിഷപ്പ്. മുന്‍രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ.വിന്‍സെന്‍റ് സാമുവല്‍ പിതാവിന്റെ സാനിധ്യത്തിൽ കത്തീഡ്രൽ പള്ളി വികാരി മോൺ.അൽഫോൻസ് ലിഗോരിയാണ് പിതാവിന് കാനോനിക സ്വീകരണം നൽകി പള്ളിയിലേക്ക് സ്വീകരിച്ചത്. വൈദീകരും സന്യസ്തരും വിശ്വാസി സമൂഹവും ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന്, […]

Diocese

നെയ്യാറ്റിന്‍കര രൂപതയുടെ പുതിയ മെത്രാന്‍ തന്റെ ഔദ്യോഗിക ഇരിപ്പിടത്തിൽ

സ്വന്തം ലേഖകൻ നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റ ബിഷപ്പ് ഡി.സെല്‍വരാജന്‍ നെയ്യാറ്റിന്‍കര രൂപതയുടെ ഭദ്രാസന ദൈവാലയമായ അമലോത്ഭവമാതാ കത്തിഡ്രല്‍ പളളിയിലെ തന്റെ ഔദ്യോഗിക ഇരിപ്പിടത്തിൽ ഉപവിഷ്ടനായി. തുടർന്ന്, രൂപതയുടെ പുതിയ ഇടയെനെന്ന നിലയിലുള്ള ആദ്യദിവ്യബലി അര്‍പ്പിച്ചു. മുന്‍രൂപതാധ്യക്ഷൻ ഡോ.വിന്‍സെന്‍റ് സാമുവല്‍ സഹകാര്‍മ്മികനായി. കരുണയോടെ ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ ധാരാളം വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും ദൗത്യ ബോധ്യത്തില്‍ നിന്ന് പിന്‍മാറാതെ വെല്ലുവിളികളെ തരണം ചെയ്ത് മുന്നോട്ട് പോകണമെന്നും ബിഷപ്പ് വിന്‍സെന്റ് സാമുവല്‍ വചന സന്ദേശത്തില്‍ പറഞ്ഞു. രൂപതയിലെ […]

Forane Ministry

ഉത്സവ് 2K25 സംഘടിപ്പിച്ച് വ്ലാത്താങ്കര ഫൊറോന

വൈശാഖ് വി.സി. വ്ലാത്താങ്കര: വ്ലാത്താങ്കര ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ഉത്സവ് 2K25 എന്നപേരിൽ കെ.സി.വൈ.എം. ഫൊറോന കലോത്സവം വ്ലാത്താങ്കര പള്ളിയിൽ വച്ച് നടത്തി. ഒക്‌ടോബർ 18 ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് കെ.സി.വൈ.എം. ഫൊറോന പ്രസിഡന്റ് നിതിൻ അധ്യക്ഷനായ ഉദ്‌ഘാടന യോഗം ഫൊറോന കെ.സി.വൈ.എം. ഡയറക്ടർ ഫാ.രതീഷ് മാർക്കോസ് ഉദ്ഘാടനം ചെയ്തു. ഫൊറോന അനിമേറ്റർ സുനിൽ ഡി.ജെ., ഫൊറോന എക്സിക്യൂട്ടീവ് അംഗംങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വേദി ഒന്നിൽ ഗ്രൂപ്പ് ഇനങ്ങളും വേദി രണ്ടിൽ സിംഗിൾ ഇനങ്ങളുമാണ് നടന്നത്. […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.