Vatican

ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ അപ്പസ്തോലിക പ്രബോധനം: “ദിലേക്സി തേ”

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്രിസ്തുവിന്റെ സ്നേഹം ജീവിക്കുന്നതിൽ പാവപ്പെട്ടവരോടുള്ള സ്നേഹത്തിന് മുഖ്യമായ സ്ഥാനമുണ്ടെന്ന ഉദ്ബോധനവുമായി, “ഞാൻ നിന്നെ സ്നേഹിച്ചു” എന്നർത്ഥം വരുന്ന “ദിലേക്സി തേ” (Dilexi te) എന്ന ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ അപ്പസ്തോലിക പ്രബോധനം പുറത്തിറങ്ങി. നൂറ്റിയിരുപത്തിയൊന്ന് ഖണ്ഡികകളിലായി, പാവപ്പെട്ടവർക്കും രോഗികൾക്കും നൽകുന്ന പരിചരണം, അടിമത്തത്തിനെതിരെയുള്ള പോരാട്ടം, അക്രമങ്ങൾക്കിരകളാകുന്ന സ്ത്രീകളുടെ സംരക്ഷണം, വിദ്യാഭ്യാസത്തിനുള്ള അവകാശം, കുടിയേറ്റക്കാർക്ക് നൽകേണ്ട പിന്തുണ, കാരുണ്യപ്രവർത്തികൾ, സമത്വം തുടങ്ങി വിവിധ വിഷയങ്ങളാണ്, ഫ്രാൻസിസ് പാപ്പാ തുടങ്ങി വച്ച്, ലിയോ […]

Word of God

ആണ്ടുവട്ടം ഇരുപത്തെട്ടാം വാരം : തിങ്കൾ ഒക്‌ടോബർ – 13 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (1 : 1-7) (വിശ്വാസത്തിന്റെ വിധേയത്വം സകലജാതികളുടെയിടയിലും ഉളവാകേണ്ടതി ന്, ഞങ്ങൾ കൃപയും അപ്പസ്തോലസ്ഥാനവും പ്രാപിച്ചിരിക്കുന്നു) യേശുക്രിസ്‌തുവിന്റെ ദാസനും അപ്പസ്തോലനായിരിക്കാൻ വിളിക്കപ്പെട്ടവനും ദൈവത്തിന്റെ സുവിശേഷത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവനുമായ പൗലോസ് എഴുതുന്നത്. ഈ സുവിശേഷം വിശുദ്‌ധലിഖിതങ്ങളിൽ പ്രവാചകൻമാർ മുഖേന ദൈവം മുൻകൂട്ടി വാഗ്ദാനം ചെയ്‌തിട്ടുള്ളതാണ്. ഇത് അവിടത്തെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്‌തുവിനെ സംബന്‌ധിച്ചുള്ളതാണ്. അവൻ, ജഡപ്രകാരം ദാവീദിന്റെ സന്തതിയിൽനിന്നു ജനിച്ചവനും മരിച്ചവരിൽനിന്നുള്ള ഉത്ഥാനം വഴി […]

Word of God

ആണ്ടുവട്ടത്തിലെ ഇരുപത്തെട്ടാം ഞായർ ഒക്‌ടോബർ – 12 വചന വായന

ഒന്നാം വായന രാജാക്കന്മാരുടെ രണ്ടാം പുസ്‌തകത്തിൽനിന്ന് (5 : 14 – 17) (നാമാൻ ദൈവപുരുഷൻ്റെ അടുക്കൽ തിരിച്ചുവന്ന്, കർത്താവിനെ ഏറ്റുപറഞ്ഞു) അക്കാലത്ത്, ദൈവപുരുഷനായ ഏലീഷായുടെ വാക്കനുസരിച്ച് നാമാൻ ജോർദാനിലിറങ്ങി ഏഴുപ്രാവശ്യം മുങ്ങി, അവൻ സുഖം പ്രാപിച്ചു; ശരീരം ശിശുവിന്റേതുപോലെയായി. അവൻ ഭൃത്യൻമാരോടൊത്ത് ദൈവപുരുഷന്റെ അടുത്തു തിരിച്ചുചെന്നു പറഞ്ഞു: ഭൂമിയിൽ ഇസ്രായേലിന്റേതല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഞാൻ ഇപ്പോൾ അറിയുന്നു. അങ്ങയുടെ ദാസനിൽനിന്ന് ഒരു സമ്മാനം സ്വീകരിച്ചാലും. എലീഷാ പറഞ്ഞു: ഞാൻ സേവിക്കുന്ന കർത്താവാണേ, ഞാൻ സ്വീകരിക്കുകയില്ല. നാമാൻ […]

Word of God

ആണ്ടുവട്ടം ഇരുപത്തേഴാം വാരം : ശനി ഒക്‌ടോബർ – 11 വചന വായന

ഒന്നാം വായന ജോയേൽ പ്രവാചകന്റെ പുസ്‌തകത്തിൽ നിന്ന് (3 : 12-21) (അരിവാൾ എടുക്കുവിൻ, വിളവു പാകമായിരിക്കുന്നു) കർത്താവ് അരുൾചെയ്യുന്നു: ജനതകൾ ഉണർന്നു യഹോഷാഫാത്തിന്റെ താഴ്‌വരയിലേക്കു വരട്ടെ! അവിടെ ചുറ്റുമുള്ള സകല ജനതകളെയും വിധിക്കാൻ ഞാൻ ന്യായാസനത്തിൽ ഉപവിഷ്ടനാകും. അരിവാൾ എടുക്കുവിൻ; വിളവു പാകമായിരിക്കുന്നു. ഇറങ്ങിച്ചവിട്ടുവിൻ; മുന്തിരിച്ചക്കു നിറഞ്ഞിരിക്കുന്നു. തൊട്ടികൾ നിറഞ്ഞൊഴുകുന്നു; അവരുടെ ദുഷ്‌ടത അത്രയ്ക്കു വലുതാണ്. വിധിയുടെ താഴ്വ‌രയിൽ, അതാ, ജനസഞ്ചയം. വിധിയുടെ താഴ്വരയിൽ, കർത്താവിന്റെ ദിനം അടുത്തിരിക്കുന്നു. സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു. നക്ഷ‌ത്രങ്ങൾ തങ്ങളുടെ […]

Parish

ലിറ്റിൽ വേ ദിനം ആഘോഷിച്ചു

ഷീജ രാജ് പേയാട്: പേയാട് സെൻറ് സേവ്യേഴ്‌സ് പള്ളിയിൽ ലിറ്റിൽവേ ദിനം ഒക്ടോബർ 05 ഞായറാഴ്ച ആഘോഷിച്ചു. ജപമാല പ്രാർത്ഥനയ്ക്കും ദിവ്യബലി ക്രമീകരണങ്ങൾക്കും ലിറ്റിൽവേ ആനിമേറ്റേഴ്സും കുട്ടികളും നേതൃത്വം നൽകി. റവ. ഡോ. ജസ്റ്റിൻ ഡൊമിനിക്കിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയിൽ പ്രാരംഭ പ്രദക്ഷിണത്തിൽ ലിറ്റിൽവേ അംഗങ്ങൾ വി. കൊച്ചു ത്രേസ്യയുടെ സ്വരൂപത്തിനു മുന്നിൽ തിരികൾ തെളിയിക്കുകയും, ബൈബിൾ വായന, വിശ്വാസികളുടെ പ്രാർത്ഥന, കാഴ്ച്ചവയ്പ്പ് എന്നിവയിൽ പങ്കുകൊള്ളുകയും ചെയ്തു. ദിവ്യബലിക്ക് മുന്നോടിയായി ലിറ്റിൽവേ ആനിമേറ്റർ ഫ്ലിക്സൺ ലിറ്റിൽവേ ദിനത്തിന്റെ […]

Parish

സെൻ്റ് ജൂഡ് വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഗാന്ധി ജയന്തി ക്വിസ് സംഘടിപ്പിച്ചു

റിനു എസ്. ജസ്റ്റസ് പേയാട് : പേയാട് സെന്റ് ജൂഡ് നഗർ, സെന്റ് ജൂഡ് പള്ളിയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ഒക്‌ടോബർ 04 ശനിയാഴ്ച ഗാന്ധി ജയന്തി ക്വിസ് നടത്തി. 17 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിലെ വിജയികൾക്ക് അഞ്ചാം തീയതി ഞായറാഴ്ച ഇടവക വികാരി റവ. ഡോ. ജസ്റ്റിൻ ഡൊമിനിക് സമ്മാനം നൽകി.

Vatican

ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ അപ്പസ്തോലിക സന്ദർശനം

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: സഭയുടെ സുവർണ്ണചരിത്രത്തിന്റെ ഭാഗമായ നിഖ്യ എക്യൂമെനിക്കൽ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് തുർക്കിയിലേക്കും തുടർന്ന്, യുദ്ധവും പ്രതിസന്ധികളും നിറഞ്ഞ ലെബനനിലേക്കും, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തന്റെ ആദ്യ അപ്പസ്തോലിക സന്ദർശനം നടത്തും. ഇത് സംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ വാർത്താ കാര്യാലയമാണ് ഒക്ടോബർ 7-നു പ്രസിദ്ധീകരിച്ചത്. സന്ദർശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും, വത്തിക്കാൻ വാർത്തകാര്യാലയം അറിയിച്ചു.

Word of God

ആണ്ടുവട്ടം ഇരുപത്തേഴാം വാരം : വെളളി ഒക്‌ടോബർ – 10 വചന വായന

ഒന്നാം വായന ജോയേൽപ്രവാചകൻ്റെ പുസ്‌തകത്തിൽ നിന്ന് (1: 13-15, 2: 1-2) (കർത്താവിന്റെ ദിനം കാർമേഘങ്ങളുടെയും കൂരിരുട്ടിൻറെയും ദിനമാണ്) പുരോഹിതൻമാരേ, ചാക്കുടുത്തു വിലപിക്കുവിൻ. ബലിപീഠശുശ്രൂഷകരേ, വിലപിക്കുവിൻ; എൻ്റെ ദൈവത്തിൻ്റെ സേവകരേ, അകത്തുചെന്ന് ചാക്കുടുത്തു രാത്രി കഴിക്കുവിൻ. ധാന്യ ബലിയും പാനീയബലിയും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ അർപ്പിക്കപ്പെടുന്നില്ല. ഉപവാസം പ്രഖ്യാപിക്കുകയും മഹാ സഭ വിളിച്ചുകൂട്ടുകയും ചെയ്യുവിൻ. ശ്രേഷ്‌ഠൻമാരെയും ദേശവാസികളെയും നിങ്ങളുടെ ദൈവമായ കർത്താവിന്റെ ആലയത്തിൽ ഒരുമിച്ചുകൂട്ടുവിൻ; കർത്താവിനോടു പ്രാർഥിക്കുവിൻ. കർത്താവിന്റെദിനം സമീപിച്ചിരിക്കുന്നു. ആ ദിനം! ഹാ, കഷ്‌ടം! സർവശക്തനിൽനിന്നുള്ള […]

Forane

ലീജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ ജപമാല പദയാത്ര സംഘടിപ്പിക്കുന്നു.

ജോസ് കളത്തുവിള നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപത ലീജിയൻ ഓഫ് മേരി നെയ്യാറ്റിൻകര കമ്മീസിയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ വർഷത്തെ ജപമാല പദയാത്ര ഒക്‌ടോബർ 12 ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 1.30-ന് മാറനല്ലൂർ സെന്റ് പോൾസ് പള്ളിയിൽ നിന്നും ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കുന്ന പദയാത്ര തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ പള്ളിയിൽ സമാപിക്കും. രൂപത വികാരി ജനറൽ മോൺ. വിൻസെന്റ് കെ. പീറ്റർ ജപമാല പദയാത്ര ഉദ്ഘാടനം ചെയ്യും. ഒക്‌ടോബർ 11 ന് തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ പള്ളിയിൽ […]

Parish

ആനപ്പാറ ഇടവകയിൽ വിവിധ ശുശ്രൂഷ സമിതികളുടെ യോഗവും രണ്ടാം വത്തിക്കാൻ കൗൺസിൽ ക്ലാസ്സും നടത്തി.

സ്വന്തം ലേഖകൻ ആനപ്പാറ: ഉണ്ടൻകോട് ഫൊറോനയിലെ ആനപ്പാറ വിശുദ്ധ കുരിശിന്റെ ദൈവാലയത്തിലെ വിവിധ ശ്രുശ്രൂഷ സമിതികളുടെ അവലോകനവും രണ്ടാം വത്തിക്കാൻ കൗൺസിലിനെ കുറിച്ച് ക്ലാസ്സും നടന്നു. 2025 ഒക്ടോബർ 5 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഇടവക വികാരി മോൺ. വിൻസെന്റ് കെ പീറ്ററിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടിയിൽ രണ്ടാം വത്തിക്കാൻ കൗൺസിലിനെ കുറിച്ച് അഞ്ജലി കൈവൻ കാല ക്ലാസ്സ്‌ എടുത്തു. സഹവികാരി ഫാ. അരുൺ പി. ജിത്ത്, ബി.സി.സി. കോ-ഓർഡിനേറ്റർ ബെന്‌ഡിക്‌ട്, ഇരുപത് ബി.സി.സി.കളിൽ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.