ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം വാരം : ബുധൻ സെപ്തംബർ: 03 വചന വായന
ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (1:1-8) (സുവിശേഷസത്യത്തിൻ്റെ വചനം ലോകത്തിൽ എല്ലായിടത്തുമെന്നപോലെ നിങ്ങളുടെ അടുക്കലുമെത്തി) ദൈവഹിതമനുസരിച്ച് യേശുക്രിസ്‌തുവിന്റെ അപ്പസ്തോലനായ പൗലോസും സഹോദരനായ തിമോത്തേയോസും കൂടെ, ക്രിസ്തുവിൽ വിശുദ്‌ധരും വിശ്വാസികളുമായ കൊളോസോസിലെ സഹോദരർക്ക് എഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തിൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും! ഞങ്ങൾ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുമ്പോഴൊക്കെ, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ പിതാവായ ദൈവത്തിനു നന്ദിപറയുന്നു. എന്തെന്നാൽ, സ്വർഗത്തിൽ നിങ്ങൾക്കുവേണ്ടി നിക്ഷിപ്തമായിരിക്കുന്ന പ്രത്യാശമൂലം, യേശുക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെക്കുറിച്ചും നിങ്ങൾക്ക് എല്ലാ വിശുദ്ധരോടുമുള്ള സ്നേഹത്തെക്കുറിച്ചും […]











