പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിലെ സെന്റ് മേരീസ് ബി.സി.സി. യൂണിറ്റ് വാർഷികം ആഘോഷിച്ചു
ഷീജ രാജ് പേയാട്: പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിലെ സെന്റ് മേരീസ് ബി.സി.സി. യൂണിറ്റിന്റെ വാർഷിക ആഘോഷം ഓഗസ്റ്റ് 24 ഞായറാഴ്ച വൈകുന്നേരം 4.30-ന് പാരിഷ് ഹാളിൽ വച്ച് നടന്നു. യൂണിറ്റ് ലീഡർ ഷേർലി വാർഷിക ആഘോഷത്തിന് അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഡോ. ജസ്റ്റിൻ ഡൊമിനിക് ഉദ്ഘാടനം ചെയ്തു. ഈശ്വര പ്രാർത്ഥന, ബൈബിൾ പ്രതിഷ്ഠ, ബൈബിൾ വന്ദനം, പ്രാർത്ഥന എന്നിവയോടെ ആരംഭിച്ച വാർഷികാഘോഷത്തിൽ മദർ സുപ്പീരിയർ സിസ്റ്റർ ലൈസ മേരി, ബി.സി.സി. കോർഡിനേറ്റർ അജിത് രാജ്, […]











