Parish

പേയാട്‌ നിഡ്സ് യൂണിറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഷീജ രാജ് പേയാട് :പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ നിഡ്സ് യുണിറ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനുവരി 18 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം പാരിഷ് ഹാളിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പ് നിഡ്സ് പേയാട് യൂണിറ്റിന്റെയും ആശ്വാസ് ഡയഗ്നോസ്റ്റിക്സിന്റെയും ആഭിമുഖ്യത്തിലാണു സംഘടിപ്പിച്ചത്. മെഡിക്കൽ ക്യാമ്പിൽ ഷുഗർ, തൈറോയ്ഡ്, ബി പി, എന്നീ സൗജന്യ ടെസ്റ്റുകളും ഉൾപ്പെടുത്തിയിരുന്നു. രാവിലെ 9 മണിക്ക് ആരംഭിച്ച മെഡിക്കൽ ക്യാമ്പ് ഉച്ചയ്ക്ക് ഒരു മണിക്കാണ് സമാപിച്ചത്.

Parish

പേയാട് ഇടവക മാതാപിതാക്കൾക്ക് ക്ലാസ് സംഘടിപ്പിച്ചു

ഷീജ രാജ് പേയാട്: പേയാട് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ മാതാപിതാക്കൾക്കായി ക്ലാസ് സംഘടിപ്പിച്ചു. ജനുവരി 18 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം ആരംഭിച്ച ക്ലാസ് ഇടവക വികാരി ഫാ.ജസ്റ്റിൻ ഡൊമിനിക് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത വിഭാവനം ചെയ്തിട്ടുള്ള “Training programme for teaching Young parents on parenting” എന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് ക്ലാസ് നടന്നത്. “അറിഞ്ഞു വളരാം മക്കൾക്കൊപ്പം”എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂൾ തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്. വീരണകാവ് ഗവൺമെന്റ് […]

Diocese

രൂപത ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: രൂപത സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിലെ ടീച്ചേർസ് ഗിൽഡിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കോർപ്പറേറ്റ് മാനേജർ മോൺ. ഡോ. ജോണി കെ. ലോറൻസ് ഇംഗ്ലീഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഗിൽഡ് പ്രസിഡന്റ്‌ കോൺക്ലിൻ ജിമ്മി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉണ്ടൻകോട് സ്കൂൾ ഹെഡ്മാസ്റ്റർ ജയൻ സാർ, ഉണ്ടൻകോട് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബീന ടീച്ചർ  എന്നിവർ ആശംസകൾ അർപ്പിച്ചു. ഗിൽഡ് സംസ്ഥാന […]

Parish

പ്രധാന കവാടത്തിൻ്റെ കട്ടിള ആശീർവദിച്ച് കടയ്‌വിള ഇടവക

സ്വന്തം ലേഖകൻ പരശുവയ്ക്കൽ: കടയ്‌വിളയിൽ പുതുതായി നിർമ്മിക്കുന്ന സെന്റ് ജോർജ്ജ് പള്ളിയുടെ പ്രധാന കവാടത്തിന്റെ കട്ടിള ആശീർവാദ കർമ്മം നടന്നു. ജനുവരി 18 ഞായറാഴ്ച രാവിലെ ദിവ്യബലിയ്‌ക്ക് ശേഷം ഇടവക വികാരി ഫാ. റോബിൻ സി.പീറ്റർ നിർവഹിച്ചു. ഫാ. ടോണി മാത്യു , ഫാ. തോമസ് ജൂസാ എന്നിവർ സന്നിഹിതരായിരുന്നു . ഇടവകയിലെ എല്ലാ വിശ്വാസികളും ഭക്തിപൂർവ്വം ആശീർവാദ കർമത്തിൽ പങ്കെടുക്കുകയും പുതുതായി സ്ഥാപിച്ച കവാടത്തിലൂടെ കുടുംബമായി പ്രവേശിക്കുകയും ചെയ്തു. പുതിയ പള്ളി നിർമാണം ഇടവകയുടെ ആത്മീയ […]

Parish

അരനൂറ്റാണ്ടിൽ കവിഞ്ഞ വിശുദ്ധ ജീവിതം

അനൂപ് എ.സി. തിരുപുറം: അരനൂറ്റാണ്ടിൽ കവിഞ്ഞ വിശുദ്ധ ജീവിതം നയിച്ച് പൗരോഹിത്യ ഗോൾഡൻ ജൂബിലി നിറവിൽ നെയ്യാറ്റിൻകര രൂപത മുൻ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ്. ദൈവപിതാവിന് നന്ദി അർപ്പിച്ചുകൊണ്ട് തന്റെ സ്വന്തം ഇടവകയായ തിരുപുറം പള്ളിയിൽ ജനുവരി 14 വ്യാഴാഴ്ച്ച 9.30ന് മോൺ. ജി ക്രിസ്തുദാസ് ദിവ്യബലി അർപ്പിച്ചു. ഇടവക കുടുംബം സ്നേഹാദരവോടെ ക്രിസ്തുദാസ് അച്ചനെയും തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോയെയും, നെയ്യാറ്റിൻകര രൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരെയും സ്വാഗതം ചെയ്തു. 50-ൽ […]

Word of God

ആണ്ടുവട്ടം രണ്ടാം വാരം ജനുവരി 20 വചനവായന

ജനുവരി 20 ചൊവ്വ ഒന്നാം വായന സാമുവലിന്റെ ഒന്നാം പുസ്തകത്തിൽനിന്നു് (സാമുവൽ, ദാവീദിനെ അവൻ്റെ സഹോദരന്മാരുടെ മുമ്പിൽവച്ച് അഭിഷേകം ചെയ്‌തു. കർത്താവിൻ്റെ ആത്‌മാവ് അവൻ്റെമേൽ ശക്തമായി ആവഹിച്ചു) അക്കാലത്ത്. കർത്താവ് സാമുവലിനോടു പറഞ്ഞു: ഇസ്രായേലിൻെറ രാജത്വത്തിൽനിന്ന് സാവൂളിനെ ഞാൻ തള്ളിക്കളഞ്ഞിരിക്കുന്നു. അവനെയോർത്ത് നീ എത്രനാൾ വിലപിക്കും? കുഴലിൽ തൈലംനിറച്ചു പുറപ്പെടുക. ഞാൻ നിന്നെ ബേതലെഹെംകാരനായ ജസ്‍സായുടെ അടുത്തേക്കയയ്ക്കും. അവന്റെ ഒരു മകനെ ഞാൻ രാജാവായി നിശ്ചയിച്ചിരിക്കുന്നു. സാമുവൽ ചോദിച്ചു: ഞാൻ എങ്ങനെ പോകും? സാവൂൾ ഇതു കേട്ടാൽ […]

Diocese

പൗരോഹിത്യ ഗോൾഡൻ ജൂബിലി നിറവിൽ മോൺ.ജി.ക്രിസ്തുദാസ്

സ്വന്തം ലേഖകൻ തിരുപ്പുറം: തിരുപുറം സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ മോൺ. ജി. ക്രിസ്തുദാസ് അച്ചന്റെ ഗോൾഡൻ ജൂബിലി ആഘോഷം നടന്നു. ജനുവരി 14 ബുധനാഴ്ച രാവിലെ 9.30 ന് ദിവ്യബലിയോടു കൂടെയാണു ആഘോഷങ്ങൾക്ക് തുടക്കമായത്‌. മോൺ. ജി. ക്രിസ്തുദാസ് ദിവ്യബലിയ്ക്ക് മുഖ്യ കാർമികനായിരുന്നു. മോൺ. വി.പി. ജോസ് ആമുഖ സന്ദേശവും തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ തോമസ് ജെ. നെറ്റോ മെത്രാപ്പൊലീത്ത വചന സന്ദേശവും നൽകി. വികാർ ജനറൽ മോൺ. ക്രിസ്തുദാസ്‌ തോംസൺ, മോൺ. റൂഫസ്‌ […]

Word of God

ആണ്ടുവട്ടം രണ്ടാം വാരം ജനുവരി 19 വചനവായന

ജനുവരി 19 തിങ്കൾ ഒന്നാം വായന സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽനിന്നു (അനുസരണം ബലിയെക്കാൾ ശ്രേഷ്‌ഠം അവിടന്ന് രാജത്വത്തിൽനിന്ന് നിന്നെയും തിരസ്കരിച്ചിരിക്കുന്നു) അക്കാലത്ത്, സാമുവൽ സാവൂളിനോടു പറഞ്ഞു, കർത്താൻ ഈ രാത്രിയിൽ എന്നോടു പറഞ്ഞതെന്തെന്നു ഞാൻ അറിയിക്കാം. പറഞ്ഞാലും, സാവൂൾ പ്രതിവചിച്ചു. സാമുവൽ ചോദിച്ചു: സ്വന്തം ദൃഷ്‌ടിയിൽ നിസ്‌സാരനെങ്കിലും ഇസ്രായേൽഗോത്രങ്ങളുടെ നേതാവല്ലേ നീ? ഇസ്രായേലിന്റെ രാജാവായി കർത്താവ് നിന്നെ അഭിഷേകംചെയ്‌തു. പിന്നീടു കർത്താവ് ഒരു ദൗത്യമേൽപിച്ചുകൊണ്ട്, പോയി പാപികളായ അമലേക്യരെയെല്ലാം നശിപ്പിക്കുക, അവർ നശിക്കുന്നതുവരെ അവരോടു പോരാടുക എന്നു […]

Word of God

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ ജനുവരി 18 വചനവായന

ജനുവരി 18 ഞായർ ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് കർത്താവ് എന്നോട് അരുൾചെയ്തു ഇസ്രായേലേ, നീ എൻറെ ദാസനാണ്, നിന്നിൽ ഞാൻ മഹത്ത്വം പ്രാപിക്കും. ഏശയ്യാ പ്രതിവചിച്ചു: യാക്കോബിനെ തിരിയെക്കൊണ്ടുവരാനും ഇസ്രായേലിനെ തന്റെ അടുക്കൽ ഒന്നിച്ചു ചേർക്കാനും ഗർഭത്തിൽ വച്ചുതന്നെ എന്നെ തന്റെ ദാസനായി രൂപപ്പെടുത്തിയ കർത്താവ് അരുൾചെയ്യുന്നു. എന്തെന്നാൽ, കർത്താവ് എന്നെ ആദരിക്കുകയും എന്റെ ദൈവം എനിക്കു ശക്തി ആവുകയും ചെയ്തിരിക്കുന്നു. അവിടന്ന് അരുൾചെയ്യുന്നു: യാക്കോബിന്റെ ഗോത്രങ്ങളെ ഉയർത്താനും ഇസ്രായേലിൽ അവശേഷിച്ചിരിക്കുന്നവരെ ഉദ്ധരിക്കാനും നീ […]

Word of God

ആണ്ടുവട്ടം ഒന്നാം വാരം ജനുവരി 17 വചനവായന

ജനുവരി 17 ശനി ഒന്നാം വായന സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽനിന്ന് (ഞാൻ നിന്നോടു പറഞ്ഞത് ഇവനെപ്പറ്റിയാണ് എന്റെ ജനത്തെ ഭരിക്കുന്നവൻ ഇവനാണ്.) ബെഞ്ചമിൻ ഗോത്രജനായ കിഷ് എന്നൊരാളുണ്ടായിരുന്നു. അവൻ അബിയേലിന്റെ മകനായിരുന്നു. അബിയേൽ സെരോറിന്റെയും സെരോർ ബക്കോറാത്തിന്റെയും ബക്കോറാത്ത് അഫിയായുടെയും പുത്രനായിരുന്നു. അഫിയാ ബെഞ്ചമിൻ ഗോത്രക്കാരനും ധനികനുമായിരുന്നു. കിഷിന് സാവൂൾ എന്നൊരു പുത്രനുണ്ടായിരുന്നു. അവനെക്കാൾ കോമളനായി ഇസ്രായേലിൽ മറ്റാരുമില്ലായിരുന്നു. അവന്റെ തോളൊപ്പം ഉയരമുള്ള ആരും ഉണ്ടായിരുന്നില്ല. ഒരിക്കൽ സാവൂളിന്റെ പിതാവായ കിഷിന്റെ കഴുതകൾ കാണാതായി. അവൻ സാവൂളിനോടു […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.