Parish

നവജീവൻ ബോയ്സ് ഹോം സന്ദർശിച്ചു

നിത്യ എസ് പെരുകാവ്: കെ.സി.വൈ.എം. സെന്റ് ജൂഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ നവജീവൻ ബോയ്സ് ഹോം സന്ദർശനം നടത്തി. ജനുവരി 26 രാവിലെ 9 മണിക്ക് സെന്റ് ജൂഡ് പള്ളിയിൽ നിന്നുമാണു യാത്ര തിരിച്ചത്‌. ഇടവകയിലെ മാതാപിതാക്കളും മതബോധന വിദ്യാർത്ഥികളും കെ.സി.വൈ.എം. അംഗങ്ങളും പങ്കെടുത്തു. ഇടവകയിൽ നിന്ന് ശേഖരിച്ച ബോയ്സ്‌ ഹോമിനു ആവശ്യമായ സാധനങ്ങൾ കൈമാറുകയും കുട്ടികൾ വിവിധതരം കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

Word of God

ആണ്ടുവട്ടം മൂന്നാംവാരം ജനുവരി 31 വചനവായന

ജനുവരി 31 ശനി ഒന്നാം വായന സാമുവലിന്റെ രണ്ടാം പുസ്‌തകത്തിൽനിന്ന് (ഞാൻ കർത്താവിനെതിരായി പാപം ചെയ്‌തുപോയി) അക്കാലത്ത്, കർത്താവ് നാഥാൻ പ്രവാചകനെ ദാവീദിൻ്റ അടുക്കലേക്കയച്ചു. അവൻ രാജാവിനോടു പറഞ്ഞു: ഒരു നഗരത്തിൽ രണ്ടാളുകളുണ്ടായിരുന്നു; ഒരുവൻ ധനവാനും അപരൻ ദരിദ്രനും. ധനവാന് വളരെയധികം ആടുമാടുകളുണ്ടായിരുന്നു. ദരിദ്രനോ, താൻ വിലയ്ക്കുവാങ്ങിയ ഒരു പെണ്ണാട്ടിൻകുട്ടിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവൻ അതിനെ വളർത്തി. അത് അവന്റെ കുട്ടികളോടൊപ്പം വളർന്നു. അവന്റെ ഭക്ഷണത്തിൽനിന്ന് അതു തിന്നു; അവന്റെ പാനീയത്തിൽനിന്ന് അതു കുടിച്ചു; അത് അവന്റെ […]

Word of God

ആണ്ടുവട്ടം മൂന്നാംവാരം ജനുവരി 30 വചനവായന

ജനുവരി 30 വെള്ളി ഒന്നാം വായന സാമുവലിന്റെ രണ്ടാം പുസ്‌തകത്തിൽനിന്ന് (നീ എന്നെ നിരസിച്ച് ഊറിയായുടെ ഭാര്യയെ സ്വന്തമാക്കി) അക്കാലത്ത്, രാജാക്കൻമാർ യുദ്‌ധത്തിനു പോകാറുള്ള സമയത്ത്, ദാവീദ് യോവാബിനെയും തന്റെ സേവകൻമാരെയും ഇസ്രായേൽസൈന്യം മുഴുവനെയും അയച്ചു. അവർ അമ്മോന്യരെ തകർത്ത് റബ്ബാനഗരം വളഞ്ഞു. ദാവീദ് ജറുസലേമിൽ താമസിച്ചു. ഒരു ദിവസം സായാഹ്‌നത്തിൽ ദാവീദ് കിടക്കയിൽ നിന്നെഴുന്നേറ്റ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. അവൾ അതീവ സുന്ദരിയായിരുന്നു. ദാവീദ് ആളയച്ച് അവൾ ആരെന്ന് അന്വേഷിച്ചു. […]

Word of God

ആണ്ടുവട്ടം മൂന്നാംവാരം ജനുവരി 29 വചനവായന

ജനുവരി 29 വ്യാഴം ഒന്നാം വായന സാമുവലിൻ്റെ രണ്ടാം പുസ്‌തകത്തിൽനിന്ന് (ദൈവമായ കർത്താവേ, അങ്ങ് എന്നെ ഇത്രത്തോളം ഉയർത്താൻ ഞാനും എൻ്റെ കുടുംബവും എന്താകുന്നു?) അക്കാലത്ത്, നാഥാൻ ദാവീദുരാജാവിനോട് സംസാരിച്ചശേഷം കൂടാരത്തിനകത്തു ചെന്ന് കർത്താവിൻെറ സന്നിധിയിലിരുന്നു പ്രാർഥിച്ചു. ദൈവമായ കർത്താവേ, അങ്ങ് എന്നെ ഇത്രത്തോളം ഉയർത്താൻ ഞാനും എന്റെ കുടുംബവും എന്താകുന്നു? ദൈവമായ കർത്താവേ, ഇത് അങ്ങേക്ക് എത്ര നിസ്‌സാരം! വരാനുള്ള ദീർഘകാലത്തേക്ക് അങ്ങയുടെ ദാസന്റെ കുടുംബത്തിന്റെ വിദൂരഭാവിയെക്കുറിച്ചും വരുംതലമുറകളെക്കുറിച്ചും അങ്ങ് അരുൾചെയ്‌തിരിക്കുന്നുവല്ലോ. ഇസ്രായേൽ എന്നേക്കും അങ്ങയുടെ […]

Diocese

17 -മത് നെയ്യാറ്റിൻകര രൂപത ബൈബിൾ കൺവെൻഷൻ

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത സംഘടിപ്പിക്കുന്ന 17 -മത് ബൈബിളിൽ കൺവെൻഷനു ബാലരാമപുരം വിശുദ്ധ സെബാസ്ത്യാനോസ് തീർത്ഥാടന പള്ളിയിൽ ഇന്ന് തുടക്കമാവും. ജനുവരി 28 മുതൽ ഫെബ്രുവരി 01 വരെ വൈകുന്നേരം 5 മണിമുതൽ മുതൽ 9 മണിവരെയാണു കൺവെൻഷൻ നടക്കുക. പ്രശസ്ത ധ്യാന ഗുരു ഫാ.ആന്റണി പയ്യപ്പള്ളിയും ടീമും നേതൃത്വം നൽകുന്ന കൺവെൻഷനിൽ നെയ്യാറ്റിൻകര, നെടുമങ്ങാട്‌, തിരുവനന്തപുരം പ്രദേശങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. കൺവെൻഷൻ ദിനങ്ങളിൽ എല്ലാ റൂട്ട്കളിലേക്കും ബസ്സ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വചനം കേട്ട് […]

Parish

സിനിമ പ്രദർശനം നടത്തി സെന്റ് ജൂഡ് മീഡിയ മിനിസ്ട്രി

നിത്യ എസ്. പെരുകാവ്: സെന്റ് ജൂഡ് ഇടവകയിൽ സെന്റ് ജൂഡ് മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ മതബോധന വിദ്യാർത്ഥികൾക്കായി സിനിമ പ്രദർശനം നടത്തി. ജനുവരി 24 ശനി വൈകുന്നേരം 4 മണിക്ക് “The King of kings 2025” എന്ന സിനിമയാണു പ്രദർശിപ്പിച്ചത്‌. കുട്ടികൾക്ക്‌ ക്രിസ്തുവിനെ കൂടുതൽ മനസ്സിലാക്കുവാനും, അനുഭവിക്കുവാനും കഴിയണം എന്ന ലക്ഷ്യത്തോടെയാണ് മീഡിയ മിനിസ്ട്രി ഈ സിനിമ പ്രദർശനം നടത്തിയത്. 40 വിദ്യാർത്ഥികൾ പങ്കെടുത്തു.

Parish

അടീക്കലം അത്ഭുത മാതാ കുരിശ്ശടി തിരുന്നാൾ ആഘോഷിച്ചു

സ്വന്തം ലേഖകൻ വെള്ളറട: അടീക്കലം സെന്റ് ജോസഫ് പള്ളിയിലെ അത്ഭുത മാതാ കുരിശ്ശടിയുടെ 8- മത് വാർഷിക തിരുനാൾ ജനുവരി 25 ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്ക് നടന്നു. ജപമാലയോട് കൂടെ ആരംഭിച്ച ആഘോഷമായ ദിവ്യബലിയിൽ ഇടവക വികാരി മോൺ. വിൻസെന്റ് കെ. പീറ്റർ മുഖ്യ കാർമീകനായി. കുരിശുമല സ്പിരിച്വൽ അനിമേറ്റർ ഫാ.ജെറാൾഡ് മത്യാസ് വചന പ്രഘോഷണം നടത്തി. ഇടവക സഹവികാരി ഫാ.അരുൺ പി ജിത്ത് ദിവ്യബലിയിൽ സഹകാർമീകനായിരുന്നു. ഇടവകയിലെ എല്ലാ വിശ്വാസികളും ഭക്തിപൂർവ്വം തിരുന്നാളിൽ പങ്കെടുത്തു. […]

Word of God

ആണ്ടുവട്ടം മൂന്നാം വാരം ജനുവരി 28 വചനവായന

ജനുവരി 28 ബുധൻ ഒന്നാം വായന സാമുവലിന്റെ രണ്ടാം പുസ്തകത്തിൽനിന്ന് (നിൻ്റെ ഔരസപുത്രനെ ഞാൻ ഉയർത്തി അവൻ്റെ രാജ്യം സുസ്ഥിരമാക്കും) അക്കാലത്ത്, കർത്താവ് നാഥാനോട് അരുൾചെയ്തു: എന്റെ ദാസനായ ദാവീദിനോടു പറയുക: കർത്താവ് അരുൾചെയ്യുന്നു, എനിക്കു വസിക്കാൻ നീ ആലയം പണിയുമോ? ഇസായേൽജനത്തെ ഈജിപ്തിൽനിന്നു കൊണ്ടുവന്നതുമുതൽ ഇന്നു വരെ ഞാൻ ഒരാലയത്തിലും വസിച്ചിട്ടില്ല; കൂടാരത്തിൽ വസിച്ചുകൊണ്ട് ഞാനും സഞ്ചരിക്കുകയായിരുന്നു. ഇസ്രായേൽക്കാരോടുകൂടെ സഞ്ചരിക്കുന്നതിനിടയ്ക്ക് എവിടെവച്ചെങ്കിലും എന്റെ ജനമായ ഇസ്രായേലിനെ നയിക്കാൻ ഞാൻ നിയമിച്ച നേതാക്കൻമാരിൽ ആരോടെങ്കിലും, നിങ്ങൾ എനിക്ക് […]

Diocese

FDM സന്ന്യാസ സഭക്ക് ഏഷ്യയിൽ നിന്ന് ആദ്യ വൈദികൻ; നെയ്യാറ്റിൻകര രൂപതയ്ക്ക് അഭിമാന നിമിഷം

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: FDM (Fratelli di Nostra Signora della Misericordia) കാരുണ്യ മാതാവിന്റെ സഹോദരന്മാരുടെ സന്ന്യാസ സഭക്ക് ഏഷ്യയിൽ നിന്നും ലഭിച്ച ആദ്യ വൈദികൻ നെയ്യാറ്റിൻകര രൂപതക്കാരൻ. നെയ്യാറ്റിൻകര രൂപതയിൽ പാറശാല ഫൊറോനയിലെ നെടുവാൻവിള ഇടവക അംഗമായ ഡീക്കൻ ഷൈജു മനോഹരനാണ് FDM സന്ന്യാസ സഭക്ക് വേണ്ടി പൗരോഹിത്യ ശുശ്രൂഷ പട്ടം സ്വീകരിച്ചത്. ജനുവരി 24 ശനിയാഴ്ച രാവിലെ 9.30-ന് നെടുവാൻവിള പരിശുദ്ധ ത്രിത്വത്തിന്റെ പള്ളിയിൽ നടന്ന തിരുപ്പട്ടദാന തിരുക്കർമത്തിന് നെയ്യാറ്റിൻകര രൂപതാ മുൻ […]

Word of God

ആണ്ടുവട്ടം മൂന്നാം വാരം ജനുവരി 27 വചന വായന

ജനുവരി 27 ചൊവ്വ ഒന്നാം വായന സാമുവലിൻ്റെ രണ്ടാം പുസ്തകത്തിൽനിന്ന് (ദാവീദും ഇസ്രായേൽഭവനവും ആർപ്പുവിളിച്ചും കാഹളം മുഴക്കിയും കർത്താവിന്റെ പേടകം കൊണ്ടുവന്നു) അക്കാലത്ത്, ദാവീദ് ദൈവത്തിൻ്റെ പേടകം ഓബദ് ഏദ മിന്റെ ഭവനത്തിൽനിന്ന് ദാവീദിന്റെ നഗരത്തിലേക്കു സന്തോഷപൂർവം കൊണ്ടുവന്നു. കർത്താവിൻ്റെ പേടകം വഹിച്ചിരുന്നവർ ആറു ചുവടു നടന്നപ്പോൾ അവൻ ഒരു കാളയെയും തടിച്ച കിടാവിനെയും ബലികഴിച്ചു. ദാവീദ് കർത്താവിന്റെ മുൻപാകെ സർവശക്തിയോടുംകൂടെ നൃത്തം ചെയ്തു. ചണനൂൽകൊണ്ടുള്ള ഒരു അരക്കച്ച മാത്രമേ അവൻ ധരിച്ചിരുന്നുള്ളൂ. അങ്ങനെ ദാവീദും ഇസ്രായേൽഭവനവും […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.