ആണ്ടുവട്ടം: ഇരുപത്തൊമ്പതാം വാരം : ശനി ഒക്‌ടോബർ – 25 വചന വായന
ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (8 :1-11) (യേശുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു.) സഹോദരരേ, ഇപ്പോൾ യേശുക്രിസ്‌തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവർക്കു ശിക്‌ഷാവിധിയില്ല. എന്തെന്നാൽ, യേശുക്രി സ്തുവിലുള്ള ജീവാത്മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിൽനിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു. ശരീരത്താൽ ബലഹീനമാക്കപ്പെട്ട നിയമത്തിന് അസാധ്യമായത് ദൈവം ചെയ്‌തു. അവിടന്നു തന്റെ പുത്രനെ പാപപരിഹാരത്തിനുവേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തിൽ അയച്ചുകൊണ്ട് പാപത്തിനു ശരീരത്തിൽ ശിക്ഷവിധിച്ചു. ഇത് ശരീരത്തിന്റെ പ്രവണതകൾക്കനുസരിച്ചു ജീവിക്കാതെ, ആത്മാവിന്റെ പ്രചോദനമനുസരിച്ചു ജീവിക്കുന്ന […]











