കേരളത്തിലെ ലത്തീന്‍ സമുദായം നേരിടുന്നത് അവഗണനമാത്രമെന്ന് ബിഷപ്പ് ഡോ.സെല്‍വരാജന്‍
സ്വന്തം ലേഖകൻ നെയ്യാറ്റിന്‍കര: കേളത്തില്‍ ലത്തീന്‍ സമുദായം നേരിടുന്നത് അവഗണനമാത്രമെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.സെല്‍വരാജന്‍. കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷന്‍ നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്റെറില്‍ സംഘടിപ്പിച്ച സമുദായ സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിതാവ്. ലത്തീന്‍ സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിന് 1947-ന്റെ മാനദണ്ഢം ഒരു ഉത്തരവിലൂടെ പരിഹരിക്കാമായിരുന്നിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല, ഒന്നും ചെയ്യാൻ ആഗ്രഹിക്കുന്നുമില്ല. മറ്റ് സമുദായങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കുന്ന സര്‍ക്കാര്‍ ലത്തീന്‍ സമുദായത്തെ പരിഗണിക്കുന്നേ ഇല്ലെന്നും ബിഷപ്പ് കുറ്റപ്പെടുത്തി. നമ്മുടെ സമുദായാംഗങ്ങൾ അനുഭവിച്ചു വരുന്ന […]











