Word of God

ആണ്ടുവട്ടത്തിലെ ആറാം ഞായർ ഫെബ്രുവരി 15 വചന വായന

ഫെബ്രുവരി 15 ഞായർ

ഒന്നാം വായന

പ്രഭാഷകന്റെ പുസ്തകത്തിൽനിന്ന്

(പാപം ചെയ്യാൻ അവിടന്ന് ആരോടും കലിപിച്ചിട്ടില്ല)

മനസ്‌സുവച്ചാൽ നിനക്കു കല്‌പനകൾ പാലിക്കാൻ സാധിക്കും; വിശ്വസ്തതാപൂർവം പ്രവർത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്. അഗ്നിയും ജലവും അവിടന്ന് നിന്റെ മുമ്പിൽ വച്ചിരിക്കുന്നു. ഇഷ്ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ട്‌ടമുള്ളത് അവനു ലഭിക്കും. കർത്താവിൻെറ ജ്‌ഞാനം മഹോന്നതമാണ്; സർവശക്തനും സർവജ്‌ഞനുമാണ് അവിടന്ന്. കർത്താവ് തന്റെ ഭക്‌തരെ കടാക്‌ഷിക്കുന്നു; മനുഷ്യന്റെ ഓരോ പ്രവൃത്തിയും അവിടന്നറിയുന്നു. പാപം ചെയ്യാൻ അവിടന്ന് ആരോടും കല്പിച്ചിട്ടില്ല ; ആർക്കും അനുവാദം കൊടുത്തിട്ടുമില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവിന്റെ നിയമം അനുസരിക്കുന്നവർ ഭാഗ്യവാന്മാർ!

അപങ്കിലമായ മാർഗത്തിൽ ചരിക്കുന്നവർ, കർത്താവിൻറ നിയമം അനുസരിക്കുന്നവർ, ഭാഗ്യവാൻമാർ. അവിടത്തെ കില്പനകൾ പാലിക്കുന്നവർ, പൂർണഹൃദയത്തോടെ അവിടത്തെ തേടുന്നവർ, ഭാഗ്യവാൻമാർ.

കർത്താവിന്റെ നിയമം അനുസരിക്കുന്നവർ ഭാഗ്യവാന്മാർ!

അങ്ങയുടെ പ്രമാണങ്ങൾ ശ്രദ്‌ധാപൂർവം പാലിക്കണമെന്ന് അങ്ങു കല്പിച്ചിരിക്കുന്നു. അങ്ങയുടെ ചട്ടങ്ങൾ പാലിക്കുന്നതിൽ ഞാൻ സ്‌ഥിരതയുള്ളവനായിരുന്നെങ്കിൽ

കർത്താവിന്റെ നിയമം അനുസരിക്കുന്നവർ ഭാഗ്യവാന്മാർ

ഞാൻ ജീവിച്ചിരിക്കാനും അങ്ങയുടെ വചനം അനുസരിക്കാനും ഈ ദാസൻമേൽ കൃപ ചൊരിയണമേ! അങ്ങയുടെ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദർശിക്കാൻ എന്റെ കണ്ണുകൾ തുറക്കണമേ!

കർത്താവിന്റെ നിയമം അനുസരിക്കുന്നവർ ഭാഗ്യവാന്മാർ!

കർത്താവേ, അങ്ങയുടെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കണമേ! അവസാനംവരെ ഞാൻ അതു പാലിക്കും. ഞാൻ അങ്ങയുടെ പ്രമാണം പാലിക്കാനും പൂർണഹൃദയത്തോടെ അത് അനുസരിക്കാനും വേണ്ടി എനിക്ക് അറിവു നല്കണമേ!

കർത്താവിന്റെ നിയമം അനുസരിക്കുന്നവർ ഭാഗ്യവാന്മാർ!

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(ദൈവികജ്ഞാനം നമ്മുടെ മഹത്ത്വത്തിനായി യുഗങ്ങൾക്കുമുമ്പുതന്നെ ദൈവം നിശ്ചയിച്ചിട്ടുള്ളതാണ്)

സഹോദരരേ, പക്വമതികളോടു ഞങ്ങൾ വിജ്‌ഞാനം പ്രസംഗിക്കുന്നു. പക്ഷേ, ലൗകികവിജ്‌ഞാനമല്ല; ഈ ലോകത്തിന്റെ നാശോൻമുഖരായ അധികാരികളുടെ വിജ്‌ഞാനവുമല്ല. രഹസ്യവും നിഗൂഢവുമായ ദൈവികജ്‌ഞാനമാണു ഞങ്ങൾ പ്രസംഗി ക്കുന്നത്. അതു നമ്മുടെ മഹത്ത്വത്തിനായി യുഗങ്ങൾക്കുമുമ്പു തന്നെ ദൈവം നിശ്ചയിച്ചിട്ടുള്ളതുമാണ്. ഈ ലോകത്തിന്റെ അധികാരികളിൽ ആർക്കും അതു ഗ്രഹിക്കാൻ സാധിച്ചില്ല സാധിച്ചിരുന്നെങ്കിൽ മഹത്ത്വത്തിൻ്റെ കർത്താവിനെ അവർ  കുരിശിൽ തറയ്ക്കുമായിരുന്നില്ല. എഴുതപ്പെട്ടിരിക്കുന്നതുപോലെ , ദൈവം തന്നെ സ്നേഹിക്കുന്നവർക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകൾ കാണുകയോ ചെവികൾ കേൾക്കുകയോ  മനുഷ്യമനസ്‌സു ഗ്രഹിക്കുകയോ ചെയ്‌തിട്ടില്ല. എന്നാൽ, നമുക്കു ദൈവം അതെല്ലാം ആത്‌മാവുമുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു. എന്തെന്നാൽ, ആത്‌മാവ് എല്ലാക്കാര്യങ്ങളും, ദൈവത്തിന്റെ നിഗൂഢരഹസ്യങ്ങൾ പോലും, അന്വേഷിച്ചു കണ്ടെത്തുന്നു.

കർത്താവിന്റെ വചനം.

അല്ലേലൂയാ !

അല്ലേലൂയാ! ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവ് വാഴ്ത്തപ്പെടട്ടെ. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(പൂർവികന്മാരോട് ഇപ്രകാരം പറയപ്പെട്ടിട്ടുണ്ടല്ലോ: എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു)

നിയമത്തെയോ പ്രവാചകൻമാരെയോ അസാധുവാക്കാനാണു ഞാൻ വന്നതെന്നു നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല, പൂർത്തിയാക്കാനാണ് ഞാൻ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്‌തവും നിറവേറുവോളം നിയമത്തിൽനിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളിൽ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാൻ മറ്റുള്ള വരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ ചെറിയ വനെന്നു വിളിക്കപ്പെടും. എന്നാൽ, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ വലിയവനെന്നു വിളിക്കപ്പെടും (നിങ്ങളുടെ നീതി നിയമജ്ഞ‌രുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ, നിങ്ങൾ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോടു പറയുന്നു.

കൊല്ലരുത്; കൊല്ലുന്നവൻ ന്യായവിധിക്ക് അർഹനാകും എന്നു പൂർവികരോടു പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവൻ ന്യായവിധിക്ക് അർഹനാകും). സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവൻ ന്യായാധിപസംഘത്തിന്റെ മുമ്പിൽ നി‌ല്ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ, നരകാഗ്‌നിക്ക് ഇരയായിത്തീരും. നീ ബലിപീഠത്തിൽ കാഴ്‌ചയർപ്പിക്കുമ്പോൾ, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെ വച്ച് ഓർത്താൽ, കാഴ്ചവസ്തു അവിടെ ബലി പീഠത്തിനു മുമ്പിൽ വച്ചിട്ട്, പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയർപ്പിക്കുക. നീ പ്രതിയോഗിയോട് വഴിക്കുവച്ചുതന്നെ വേഗം രമ്യതപ്പെട്ടുകൊൾക. അല്ലെങ്കിൽ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപൻ സേവകനും ഏല്പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തിൽ അടയ്ക്കപ്പെടും. അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാൻ നിന്നോടു പറയുന്നു.

(വ്യഭിചാരംചെയ്യരുത് എന്നു കല്‌പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു). വലത്തുകണ്ണ് നിനക്കു പാപഹേതു വാകുന്നെങ്കിൽ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാൾ നല്ലത്, അവയവങ്ങളിലൊന്നു നഷ്‌ടപ്പെടുകയാണ്. വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കിൽ, അതു വെട്ടി ദൂരെയെറിയുക. ശരീര മാകെ നരകത്തിൽ പതിക്കുന്നതിനെക്കാൾ നല്ലത്, അവയവങ്ങളിൽ ഒന്നു നഷ്ട്‌ടപ്പെടുന്നതാണ്.

ഭാര്യയെ ഉപേക്‌ഷിക്കുന്നവൻ അവൾക്ക് ഉപേക്‌ഷാപത്രം കൊടുക്കണം എന്നു കല്‌പിച്ചിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്‌ഷിക്കുന്നവൻ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരംചെയ്യുന്നു.

(വ്യാജമായി ആണയിടരുത്; കർത്താവിനോടു ചെയ് ശപഥം നിറവേറ്റണം എന്നു പൂർവികരോടു കല്‌പിച്ചിട്ടുള്ളതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്). സ്വർഗത്തെക്കൊണ്ട് ആണയിടരുത്; അതു ദൈവത്തിന്റെ സിംഹാസനമാണ്. ഭൂമിയെക്കൊണ്ടും അരുത്; അത് അവിടത്തെ പാദപീഠമാണ്. ജറുസലെമിനെക്കൊണ്ടും അരുത്; അതു മഹാരാജാവിന്റെ നഗരമാണ്. നിൻെറ ശിരസസിനെക്കൊണ്ടും ആണയിടരുത്; അതിലെ ഒരു മുടിയിഴ വെളുപ്പിക്കാനോ കറുപ്പിക്കാനോ നിനക്കു സാധിക്കുകയില്ല (നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനിൽനിന്നു വരുന്നു).

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.