തിരുപുറം വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദൈവാലയത്തിന്റെ തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു.
അനൂപ് എ.സി. തിരുപുറം: തിരുപുറം സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയുടെ 46-ാമത് തിരുനാളിന്റെ നോട്ടീസ് നവംബർ 2 ഞായറഴ്ച്ച രണ്ടാമത്തെ ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ. ജിബിൻരാജ് പ്രകാശനം ചെയ്തു. തുടർന്ന്, പാരീഷ് കൗൺസിൽ അംഗങ്ങളുടെയും ഇടവക ജനങ്ങളുടെയും സാന്നിധ്യത്തിൽ നോട്ടീസിന്റെ ആദ്യ വിതരണം പാരീഷ് കൗൺസിൽ വൈസ് പ്രസിഡന്റ് ജോൺ റോസ് സാറിനു നൽകി നിർവഹിക്കുകയും ചെയ്തു. ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾ 2025 നവംബർ 28 വെള്ളിയാഴ്ച്ച തിരുനാൾ കൊടിയേറ്റി തുടക്കം കുറിച്ച് […]










