ആണ്ടുവട്ടത്തിലെ അവസാന ഞായർ നവംബർ – 23 വചന വായന
ഒന്നാം വായന സാമുവലിന്റെ രണ്ടാം പുസ്‌തകത്തിൽനിന്ന് (5 : 1-3) (അവർ ദാവീദിനെ ഇസ്രായേലിൻ്റെ രാജാവായി അഭിഷേചിച്ചു) അക്കാലത്ത്, ഇസ്രായേൽഗോത്രങ്ങൾ ഹെബ്രോണിൽ ദാവീദിന്റെ അടുത്തുവന്നുപറഞ്ഞു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവുമാണ്. സാവൂൾ ഞങ്ങളുടെ രാജാവായിരുന്നപ്പോൾപ്പോലും നീയത്രേ ഇസ്രായേലിനെ നയിച്ചത്. എന്റെ ജനമായ ഇസ്രായേലിന് നീ ഇടയനും അധിപനും ആയിരിക്കും എന്ന് കർത്താവ് അരുൾചെയ്‌തിട്ടുണ്ടല്ലോ. ഇസ്രായേലിലെ ശ്രേഷ്‌ഠൻമാർ ഹെബ്രോണിൽ രാജാവിന്റെ അടുത്തുവന്നു. ദാവീദ് രാജാവ് അവിടെവച്ച് കർത്താവിൻ്റെ സന്നിധിയിൽ അവരുമായി ഉടമ്പടിചെയ്തു. ഇസ്രായേലിന്റെ രാജാവായി ദാവീദിനെ അവർ അഭിഷേകംചെയ്തു. […]











