ആണ്ടുവട്ടം: മുപ്പത്തിമൂന്നാം വാരം : ചൊവ്വ നവംബർ – 18 വചന വായന
ഒന്നാം വായന മക്കബായരുടെ രണ്ടാം പുസ്‌തകത്തിൽനിന്ന് (6 : 18 – 31) (നിയമത്തിനുവേണ്ടി എങ്ങനെയാണു സ്വമനസ്‌സാലേ ശ്രേഷ്ഠമരണം വരിക്കേണ്ടതെന്നതിന് യുവാക്കൾക്ക് മഹത്തായ ഒരു മാതൃകയായിരിക്കും അത്) അക്കാലത്ത്, ഉന്നതസ്‌ഥാനിയായ ഒരു നിയമജ്‌ഞനും കുലീനഭാവത്തോടുകൂടിയവനും വയോധികനുമായ എലെയാസറിന്റെ വായ്, പന്നിമാംസം തീറ്റാൻ വിജാതീയർ ബലംപ്രയോഗിച്ചു തുറന്നു. അപമാനിതനായി ജീവിക്കുന്നതിനെക്കാൾ അഭിമാനത്തോടെ മരിക്കാൻ നിശ്ചയിച്ച അവൻ, അതു തുപ്പിക്കളഞ്ഞു കൊണ്ട് പീഡനം വരിച്ചു. ജീവനോടുള്ള സ്വാഭാവിക സ്നേഹം തന്നെ മറന്ന്, നിഷിദ്‌ധവസ്തുക്കൾ രുചിക്കാൻപോലും വിസമ്മതിക്കുന്ന ധീരൻമാർ ഇങ്ങനെയാണു ചെയ്യേണ്ടത്. […]










