ശശി കുമാർ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്ക് നടന്നുവരുന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ ഭാഗമായി സൂപ്പർ മാർക്കറ്റ് സന്ദർശിച്ചു. ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടത്തി കൊണ്ടിരിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന്റെ ഒൻപതാമത്തെ ബാച്ചിലെ കുട്ടികളാണ് ജൂൺ 13 ശനിയാഴ്ച മുള്ളുവിള കലാ സൂപ്പർ മാർക്കറ്റ് സന്ദർശിച്ചത്.
കുട്ടികൾക്ക് സൂപ്പർ മാർക്കറ്റിലെ വിവിധ കാറ്റഗറികളെ കുറിച്ച് സൂപ്പർവൈസർ ശ്രീ. അലൻറോയി ക്ലാസ് എടുത്തു. കലാ സൂപ്പർ മാർക്കറ്റിലെ അസി. മാനേജർ ശ്രീമതി സുപ്രഭ, പ്രോഗ്രാം കോ-ഓഡിനേറ്റർ ശ്രീ. ജയരാജ് എന്നിവർ സംസാരിച്ചു.
ഒരു സ്ഥാപനത്തിൽ എങ്ങനെ ജോലി ചെയ്യേണ്ട വിവിധ വശങ്ങളെ പറ്റി ശരിയായ ബോധ്യം കുട്ടികൾക്ക് ലഭിച്ചു. കോ-ഓഡിനേറ്റർ ശ്രീ. ശശികുമാർ, ടീച്ചർ ശ്രീമതി അഞ്ചന എന്നിവർ നേതൃത്വം നൽകി



