Diocese Ministry

സ്വയംതൊഴിൽ പരിശീലന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ശശികുമാർ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻ്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിലെ ഒൻപതാമത്തെ ബാച്ചിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണംചെയ്തു. ജൂൺ 16 ചൊവ്വാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടന്ന സർട്ടിഫിക്കറ്റ് വിതരണം NIDS ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ ഉത്ഘാടനം ചെയ്തു.

ലൈവിലിഹുഡ് പ്രോഗ്രാം അസി. മാനേജർ ശ്രീ. ബിജു സി.സി, പ്രോജക്ട് ഓഫീസർ ശ്രീ. ബിജു ആൻ്റണി, പ്ലെയിസ് മെൻ്റ് ഓഫീസർ ശ്രീ. ജെറിൻ, ടീച്ചർ ശ്രീമതി അഞ്ചന, വിദ്യാർത്ഥി ശ്രീ. യുണൈസ്ഖാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും ഡയറക്ടർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

CBR കോ-ഓഡിനേറ്റർ ശ്രീ. ശശികുമാർ, പ്രോഗ്രാം കോ ഓഡിനേറ്റർ ശ്രീ. ജയരാജ്, മൊബിലൈസേഷൻ ഓഫീസർ ശ്രീമതി കവിത എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ കലാപരിപാടികൾ സമാപന സമ്മേളനത്തെ വർണാഭമാക്കി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.