Diocese Ministry

കെ.എൽ.സി.എ. രൂപത ജനറൽ കൗൺസിൽ സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ രൂപത ജനറൽ കൗൺസിൽ സംഘടിപ്പിച്ചു. ജൂൺ 13 ശനി ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന ജനറൽ കൗൺസിൽ നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവ് ഉത്‌ഘാടനം ചെയ്തു.

കെ.എൽ.സി.എ. രൂപത പ്രസിഡന്റ് ഡി.ജെ. അനിൽ ജോസ് അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ അൽമായ ശുശ്രുഷ ഡയറക്ടർ ഫാ. ജോയി സി. ആമുഖ സന്ദേശവും സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി മുഖ്യസന്ദേശവും നൽകി. എം.എൽ.എ. മാരായ എം.വിൻസെന്റ്, എം.ആർ. ബൈജു, ജി. സ്റ്റീഫൻ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.

സ്പിരിച്വൽ ഡയറക്ടർ ഫാ.ക്ലീറ്റസ്, കെ.എൽ.സി.എ. സംസ്ഥാന സെക്രട്ടറി കോൺക്ലിൻ ജിമ്മി ജോൺ, സംസ്ഥാന രാഷ്ട്രീയ ഫോറം കൺവീനർ ഡി.രാജു, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. യോഗത്തിന് ജനറൽ കൺവീനർ ഷാജികുമാർ സ്വാഗതവും രൂപത വൈസ് പ്രസിഡന്റ് അനിത സി.റ്റി നന്ദിയും ആശംസിച്ചു. വൈസ് പ്രസിഡന്റുമാർ സെക്രട്ടറിമാർ, സ്റ്റേറ്റ് മാനേജിങ് കൗൺസിൽ അംഗങ്ങൾ, എസ്‌സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

രൂപതയിലെ വിവിധ ഇടവകളിൽ നിന്നും 150 ൽ അധികം അംഗങ്ങൾ രൂപത ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.