ശശികുമാർ
നെയ്യാറ്റിൻകര: ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് അവാർഡ് നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ സാമൂഹൃ ശുശ്രൂഷ സംഘടനായ നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയ്ക് ലഭിച്ചു. വിജയപുരം രൂപത ബിഷപ് അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ പിതാവ്, കാഞ്ഞിരപ്പള്ളി രൂപത ബിഷപ് അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പിതാവ് എന്നിവരിൽ നിന്നും നിഡ്‌സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ അവാർഡ് ഏറ്റുവാങ്ങി.
കെ.സി. ബി.സി & ജസ്റ്റിസ് പീസ് ഡവലപ്മെൻ്റ് കമ്മീഷൻ്റെ 2024 – 25 വർഷത്തെ മികച്ച വാർഷിക റിപ്പോർട്ടിനാണ് ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് അവാർഡ് NIDS- ന് ലഭിച്ചത്.



