ഷെർളി ജോസ്
വട്ടപ്പാറ: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വട്ടപ്പാറ കെ.സി.വൈ.എം. യൂണിറ്റ് അംഗങ്ങൾ സിഗ്നൽ ബോർഡും സൈൻ ബോർഡും വൃത്തിയാക്കി. ജൂൺ 07 ഞായറാഴ്ച നടന്ന ശുചികരണപ്രവർത്തനങ്ങൾക്ക് കെ.സി.വൈ.എം. യൂണിറ്റ് പ്രസിഡന്റ് എബിൻ ഫ്രാൻസിസ് നേതൃത്വം നൽകി.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് എം.സി. റോഡിലെ സിഗ്നൽ ബോർഡുകളും സൈൻ ബോർഡുകളും യുവജനങ്ങൾ വൃത്തിയാക്കിയത്. അതോടൊപ്പം റോഡിന് ഇരുവശങ്ങളിൽ കൂടികിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മാറ്റുകയും ചെയ്തു. ഇടവകയിലെ നിരവധി യുവജനങ്ങൾ ശുചികരണ പ്രവർത്തനനത്തിൽ പങ്ക്ചേർന്നു.




