Word of God

തപസ്സുകാലം ഫെബ്രുവരി 20 വചനവായന

ഫെബ്രുവരി 20 വെള്ളി ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (ഇത്തരം ഉപവാസമാണോ ഞാൻ ആഗ്രഹിക്കുന്നത്?) കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ആവുന്നത്ര ഉച്ചത്തിൽ വിളിച്ചുപറയുക. കാഹളംപോലെ സ്വരമുയർത്തുക. എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങൾ, യാക്കോബിന്റെ ഭവനത്തോട് അവരുടെ പാപങ്ങൾ വിളിച്ചുപറയുക. നീതി പ്രവർത്തിക്കുകയും തങ്ങളുടെ ദൈവത്തിൻ്റെ കല്‌പനകൾ ലംഘിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ജനതയെന്നോണം അവർ ദിവസേന എന്നെ അന്വേഷിക്കുകയും എന്റെ മാർഗം തേടുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നു. അവർ എന്നോട് നീതിവിധികൾ ആരായുന്നു; ദൈവത്തോട് അടുക്കാൻ താത്പര്യം കാണിക്കുകയും […]

Word of God

തപസ്സുകാലം ഫെബ്രുവരി 19 വചനവായന

ഫെബ്രുവരി 19 വ്യാഴം ഒന്നാം വായന നിയമാവർത്തനപുസ്‌തകത്തിൽനിന്ന് (ഈ ദിവസം നിങ്ങളുടെ മുമ്പിൽ ഞാനൊരു അനുഗ്രഹവും ശാപവും വയ്ക്കുന്നു) അക്കാലത്ത്, മോശ ജനങ്ങളോടു പറഞ്ഞു: ഇന്നു ഞാൻ നിന്റെ മുൻപിൽ ജീവനും നൻമയും മരണവും തിൻമയും വച്ചിരിക്കുന്നു. ഇന്നു ഞാൻ നിന്നോട് ആജ്‌ഞാപിക്കുന്നതനുസരിച്ച്, നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുകയും അവിടത്തെ മാർഗത്തിൽ ചരിക്കുകയും അവിടത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്‌താൽ നീ ജീവിക്കും; നീ കൈവശമാക്കാൻപോകുന്ന ദേശത്ത് നിന്റെ ദൈവമായ കർത്താവ് നിന്നെ അനുഗ്രഹിച്ചു വർധിപ്പിക്കും. എന്നാൽ, […]

Word of God

വിഭൂതി തിരുന്നാൾ ഫെബ്രുവരി 17 വചനവായന

ഫെബ്രുവരി 17 ബുധൻ ഒന്നാം വായന ജോയേൽ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (നിങ്ങളുടെ ഹൃദയമാണ്, വസ്ത്രമല്ല കീറേണ്ടത്) കർത്താവ് അരുൾ ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീർപ്പോടും കൂടെ നിങ്ങൾ പൂർണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിൻ. നിങ്ങളുടെ ഹൃദയമാണ്, വസ്ത്രമല്ല കീറേണ്ടത്. നിങ്ങളുടെ ദൈവമായ കർത്താവിങ്കലേക്കു മടങ്ങുവിൻ. എന്തെന്നാൽ, അവിടന്ന് ഉദാരമതിയും കാരുണ്യവാനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്; ശിക്ഷ പിൻവലിക്കാൻ സദാ സന്നദ്ധനുമാണ് അവിടന്ന്. നിങ്ങളുടെ ദൈവമായ കർത്താവ് മനസ്സുമാറ്റി, ശിക്ഷ പിൻവലിച്ച്, തനിക്ക് ധാന്യബലിയും പാനീയബലിയും അർപ്പിക്കാനുള്ള അനുഗ്രഹം […]

Diocese

ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് നെയ്യാറ്റിൻകര രൂപത

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: ചങ്ങനാശ്ശേരിയിൽ നടന്ന ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് നെയ്യാറ്റിൻകര രൂപത. ഫെബ്രുവരി 13,14 തീയതികളിൽ ചങ്ങനാശ്ശേരിയിൽ നടന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എംഎൽഎ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് അധ്യാപകരുടെ നിയമന അംഗീകാരം, ഭിന്നശേഷി സംവരണം ഉൾപ്പെടെയുള്ള    പ്രതിസന്ധികളിൽ ദൗർഭാഗ്യകരമാണെന്ന്  ചങ്ങനാശ്ശേരി അതിരൂപതാ മെത്രാൻ മാർ. തറയിൽ പിതാവ് ആമുഖ സന്ദേശത്തിൽ പറഞ്ഞു. കെ സി ബി സി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ റൈറ്റ് റവ.ഡോ ആന്റണി മുല്ലശ്ശേരി, കെ സി ബി സി വൈസ് […]

Parish

കാരോട് ഇടവകയിൽ NEST ക്ലാസ് നടത്തി

ലിനു ജോസ്‌ കാരോട്: കാരോട്, സെന്റ് തോമസ് പള്ളിയിൽ വിദ്യാഭ്യാസ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ NEST നടത്തി. ഫെബ്രുവരി 15 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് മാതാപിതാക്കൾക്കായി സംഘടിപ്പിച്ച ക്ലാസ് ഇടവക വികാരി ഫാ.ആന്റണി സോണി പനയ്ക്കൽ IVDei ഉദ്ഘാടനം ചെയ്തു. രസകരവും വൈവിധ്യവുമാർന്ന പ്രവർത്തനങ്ങളിലൂടെ കുഞ്ഞുങ്ങളുടെ വളർച്ചയിൽ മാതാപിതാക്കന്മാർക്കുള്ള പങ്കിനെക്കുറിച്ചും ശരിയായ രക്ഷാകർതൃത്വം എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ചും ഫൊറോന വിദ്യാഭ്യാസ സമിതി ആനിമേറ്റർ ലിനു എസ്സ്, ഫെറോന വിദ്യാഭ്യാസ സെക്രട്ടറി ജോയ് റ്റി. എന്നിവർ ക്ലാസ്സ് നയിച്ചു. […]

Forane

ചുള്ളിമാനൂർ ഫൊറോന ബി.സി.സി. കൺവെൻഷൻ സംഘടിപ്പിച്ചു

വിജയനാഥ്‌ ചുള്ളിമാനൂർ: ചുള്ളിമാനൂർ ഫൊറോന ബി.സി.സി. കൺവെൻഷൻ ഫെബ്രുവരി 8 ഞായറാഴ്ച ചുള്ളിമാനൂർ ഫൊറോന പള്ളിയിൽ നടന്നു. ഫൊറോനാ വികാരി റവ. ഡോ. ബിനു റ്റി. അധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോർഡിനേറ്റർ മോൺ. റൂഫസ് പയസ് ലീൻ ഉദ്ഘാടനം ചെയ്തു. ഫാ. അനുജോ, ഫാ. വിനോദ് ജയിംസ്, സിസ്റ്റർ ഫെബി, ഡീക്കൻ സജീവൻ, വിജയനാഥ് വി, വിജയകുമാർ, ആനിമേറ്റർമാരായ ഫ്രാൻസി അലോഷ്യസ് ലീലാ മോഹനൻ എന്നിവർ സന്നിഹിതരായിരുന്നു. ഈ വർഷത്തെ ആപ്തവാക്യമായ “കരുണയുടെ […]

Word of God

ആണ്ടുവട്ടം ആറാം വാരം ഫെബ്രുവരി 17 വചനവായന

ഫെബ്രുവരി 17 ചൊവ്വ ഒന്നാം വായന വി. യാക്കോബ് എഴുതിയ ലേഖനത്തിൽനിന്ന് (അവിടന്ന് ആരെയും പരീക്ഷിക്കുന്നുമില്ല) പരീക്‌ഷകൾ ക്‌ഷമയോടെ സഹിക്കുന്നവൻ ഭാഗ്യവാൻ. എന്തെന്നാൽ, അവൻ പരീക്‌ഷകൾ അതിജീവിച്ചു കഴിയുമ്പോൾ തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവന്റെ കിരീടം അവനു ലഭിക്കും. പരീക്‌ഷിക്കപ്പെടുമ്പോൾ, താൻ ദൈവത്താലാണ് പരീക്‌ഷിക്കപ്പെടുന്നത് എന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാൽ, ദൈവം തിൻമയാൽ പരീക്‌ഷിക്കപ്പെടുന്നില്ല, അവിടന്ന് ആരെയും പരീക്‌ഷിക്കുന്നുമില്ല. ഓരോരുത്തരും പരീക്‌ഷിക്കപ്പെടുന്നത് സ്വന്തം ദുർമോഹങ്ങളാൽ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്. ദുർമോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. […]

Forane

നെടുമങ്ങാട് ഫെറോന ബി.സി.സി. കൺവെൻഷൻ സംഘടിപ്പിച്ചു

ജോണി ഏലിയാപുരം നെടുമങ്ങാട്: നെടുമങ്ങാട് ഫൊറോന ബി.സി.സി. കൺവെൻഷൻ ഫെബ്രുവരി 15 ഞായറാഴ്ച ഫെറോന സെന്ററിൽ നടന്നു. നെടുമങ്ങാട് റീജിയണൽ കോ ഓർഡിനേറ്റർ മോൺ. ഡോ. ജോസ് റാഫേൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിനെ പ്രലോഷിക്കുവാനും ക്രിസ്തുവിലുള്ള വിശ്വാസം കർമ്മപദത്തിലൂന്നി പ്രവർത്തിക്കുവാനും മുഴുവൻ വിശ്വാസികളെയും ചേർത്ത്പിടിച്ച്‌ ശുശ്രുഷ മനോഭാവത്തോടുകൂടി മുന്നോട്ട് പോവുക എന്നതാണ് കത്തോലിക്കാ സഭയുടെ ലക്ഷ്യമെന്ന് ഉദ്ഘാടന സന്ദേശത്തിൽ അദേഹം പറഞ്ഞു. ഫൊറോനാ വികാരി ഫാ.ഷാജി ഡി. സാവിയോ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഫാ. […]

Parish

നവജീവൻ ബോയ്സ് ഹോം സന്ദർശിച്ചു

സ്വന്തം ലേഖകൻ വെള്ളറട: അടീകലം സെന്റ് ജോസഫ് ഇടവക അംഗങ്ങങ്ങൾ നവജീവൻ ബോയ്സ് ഹോമിൽ സന്ദർശനം നടത്തി. ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വെള്ളനാട് നവജീവൻ ബോയ്സ് ഹോമിൽ എത്തിയ സംഘം കുട്ടികൾക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ കൈമാറുകയും വിവിധതരം കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഇടവകയിലെ വിൻസെന്റ് ഡി പോൾ, മതബോധനം, യുവജന ശുശുശ്രൂഷ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സന്ദർശനം സംഘടിപ്പിച്ചത്. ഇടവകയിൽ നിന്നും 25 അംഗങ്ങൾ പങ്കെടുത്തു.

Word of God

ആണ്ടുവട്ടം ആറാം വാരം ഫെബ്രുവരി 16 വചനവായന

ഫെബ്രുവരി 16 തിങ്കൾ ഒന്നാം വായന വി. യാക്കോബ് എഴുതിയ ലേഖനത്തിൽനിന്ന് (വിശ്വാസം പരീക്‌ഷിക്കപ്പെടുമ്പോൾ നിങ്ങൾക്ക് അതിൽ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ) ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ്, വിജാതീയരുടെ ഇടയിൽ ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്ക് എഴുതുന്നത്: നിങ്ങൾക്ക് അഭിവാദനം. എന്റെ സഹോദരരേ, വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ, നിങ്ങൾ സന്തോഷിക്കുവിൻ. എന്തെന്നാൽ, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ നിങ്ങൾക്ക് അതിൽ സ്‌ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ. ഈ സ്‌ഥിരത പൂർണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങൾ പൂർണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.