മുതിയാവിള ഇടവക മെഡിക്കൽ ഫോറം രൂപീകരിച്ചു
ആതിര സജീവൻ കാട്ടാക്കട: മുതിയാവിള സെന്റ് ആൽബർട്ട് ഫൊറോന പള്ളിയിൽ മെഡിക്കൽ ഫോറം രൂപീകരിച്ചു. ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ ഇടവക വികാരി ഫാ. സ്റ്റാൻലി രാജ് മെഡിക്കൽ ഫോറം ഉത്‌ഘാടനം ചെയ്തു. KLCA പ്രസിഡന്റ് എം. രാജന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മദർ സുപ്പീരിയർ റവ.സിസ്റ്റർ സിൽവസ്റ്റ മേരി, NIDS യൂണിറ്റ് സെക്രട്ടറി ബിജു E.A എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇടവകയിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് മെഡിക്കൽ ഫോറം രൂപീകരിച്ചിരിക്കുന്നത്. […]











