ആണ്ടുവട്ടം നാലാം വാരം ഫെബ്രുവരി 06 വചനവായന
ഫെബ്രുവരി 06 വെള്ളി ഒന്നാം വായന പ്രഭാഷകന്റെ പുസ്‌തകത്തിൽനിന്ന് (അവൻ പൂർണഹ്യദയത്തോടെ സൃഷ്ടാവിനെ സ്നേഹിക്കുകയും അവിടത്തേക്ക് സ്തുതിപാടുകയും ചെയ്തു) സമാധാനബലിയിൽ വിശിഷ്‌ടമായ കൊഴുപ്പെന്നപോലെ ഇസ്രായേൽ ജനത്തിൽനിന്ന് ദാവീദ് തിരഞ്ഞെടുക്കപ്പെട്ടു. അവൻ കോലാട്ടിൻകുട്ടികളോടുകൂടെ എന്നപോലെ സിംഹങ്ങളുമായും ചെമ്മരിയാട്ടിൻകുട്ടികളോടുകൂടെ എന്ന പോലെ കരടികളുമായും കളിയാടി, അവൻ, യൗവനത്തിൽ കവിണയിൽ കല്ലുചേർത്ത് കരം ഉയർത്തിയപ്പോൾ ഗോലിയാത്തിൻ്റെ അഹങ്കാരം തകർത്തില്ലേ? ആ മല്ലനെ കൊന്ന് അവൻ ജനത്തിന്റെ അപമാനം നീക്കിയില്ലേ? അവൻ അത്യുന്നതായ കർത്താവിനോട് അപേക്ഷിച്ചു; തന്റെ ജനത്തിന്റെ ശക്തി വർധിപ്പിക്കുന്നതിനുവേണ്ടി ഒരു […]










