നോമ്പുകാലം, ജ്ഞാനസ്നാനത്തിന്റെ കൃപ തിരിച്ചറിയുവാനുള്ള സമയമാണെന്ന് ലെയോ പാപ്പാ
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: നോമ്പുകാലം, ജ്ഞാനസ്നാനത്തിന്റെ കൃപ തിരിച്ചറിയുവാനുള്ള സമയമാണെന്ന് ലെയോ പതിനാലാമൻ പാപ്പാ. ഫെബ്രുവരി 20 ഞായറാഴ്ച്ച, റോമൻ രൂപതയിലെ തന്റെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി റോമിലെ പ്രധാന റെയിൽവേ നിലയത്തിന് സമീപമുള്ള കാസ്ത്രോ പ്രെത്തോറിയോ തിരുഹൃദയ ഇടവക ബസിലിക്കയിൽ വിശ്വാസികളുമായി കൂടിക്കാഴ്ച്ച നടത്തുകയും ബലിയർപ്പണം നടത്തുകയുമായിരുന്നു പാപ്പാ. നാം സ്വീകരിച്ച ജ്ഞാനസ്നാനത്തിന്റെ മഹത്വം മനസിലാക്കുന്നതിനും യേശുവിന്റെ മനുഷ്യാവതാരം, മരണം, പുനരുത്ഥാനം എന്നിവയിലൂടെ നവീകരിക്കപ്പെട്ട സൃഷ്ടികളായി ജീവിക്കുന്നതിനുമുള്ള അവസരമാണ് നോമ്പുകാലമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. പുതിയ […]











